ചെവി വേദനയെ തുടർന്ന് അമ്മയോടൊപ്പം ചികിത്സയ്ക്ക് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറി; സൗഹൃദപരമായി സംസാരിച്ചശേഷം സ്വകാര്യഭാഗത്ത് സ്പർശിച്ചു; പൊൺകുട്ടിയുടെ പരാതിയിൽ ഡോക്ടർക്കെതിരെ പോക്സോ കേസ്; ഒടുവിൽ മുങ്ങി ഡോക്ടർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചെവി വേദനയെ തുടർന്ന് അമ്മയോടൊപ്പം ചികിത്സയ്ക്ക് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. വർക്കല പുത്തൻചന്തയിലെ വീടിനോട് ചേർന്ന് കൺസൾട്ടിംഗ് നടത്തുന്ന ഡോക്ർ പി സുരേഷ് കുമാറാണ് ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയത്. പോലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയി.
ആറ്റിങ്ങൽ സ്വദേശിനിയായ പെൺകുട്ടിക്ക് നേരെയാണ് ഡോക്ടറുടെ അതിക്രമം. ചെവിക്കകത്തുള്ള പരിശോധനയെന്ന പേരിൽ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഡോക്ടർ സ്പർശിച്ചതോടെ അസ്വസ്ഥയായ പെൺകുട്ടി ഡോക്ടറിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു. ഇതോടെ ഡോക്ടർ പെൺകുട്ടിയോട് സൗഹൃദപരമായി സംസാരിക്കുകയും സ്വകാര്യഭാഗം പെൺകുട്ടിയുടെ ശരീരത്തിൽ ഉരസുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടിൽ എത്തിയ പെൺകുട്ടി ഡോക്ടറുടെ ഭാഗത്ത് നിന്നുമുണ്ടായ മോശം പെരുമാറ്റം അമ്മയെ അറിയിച്ചു. തുടർന്ന് ഏപ്രിൽ രണ്ടാം തീയതി പെൺകുട്ടി വർക്കല പോലീസിലെത്തി പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഡോക്ടർ ഒളിവിൽ പോയി.