play-sharp-fill
കൈവിലങ്ങ് അഴിച്ചപ്പോള്‍ പൊലീസുകാരന്റെ പല്ല് അടിച്ച്‌ പൊട്ടിച്ചു; ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസുകാര്‍ ഓടിച്ചിട്ട് പിടികൂടി; പോക്‌സോ കേസ് പ്രതിയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി….!

കൈവിലങ്ങ് അഴിച്ചപ്പോള്‍ പൊലീസുകാരന്റെ പല്ല് അടിച്ച്‌ പൊട്ടിച്ചു; ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസുകാര്‍ ഓടിച്ചിട്ട് പിടികൂടി; പോക്‌സോ കേസ് പ്രതിയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി….!

സ്വന്തം ലേഖിക

തൊടുപുഴ: കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ ക്രൂരമായി ആക്രമിച്ച്‌ പോക്‌സോ കേസിലെ പ്രതി.

ചൊവ്വാഴ്ച വൈകിട്ട് തൊടുപുഴയിലാണ് സംഭവമുണ്ടായത്. ആക്രമണത്തില്‍ പൊലീസുകാരന്റെ പല്ല് പൊട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസുകാര്‍ പിന്നീട് ഓടിച്ചിട്ട് പിടികൂടി.
15 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ അഭിജിത്ത് എന്നയാളാണ് പോലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ചത്.

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ഭക്ഷണം കഴിക്കാനായി പ്രതിയെ ഹോട്ടലില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനായി പൊലീസുകാര്‍ പ്രതിയുടെ കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു.
ഈ സമയത്താണ് പൊലീസുകാരന്റെ മുഖത്തിടിച്ച്‌ ഓടിരക്ഷപ്പെടാന്‍ പ്രതി ശ്രമിച്ചത്.