play-sharp-fill
ഡെങ്കിപ്പനി ബാധിച്ച്‌ എട്ട് വയസുകാരി മരിച്ചു; മരിച്ചത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ

ഡെങ്കിപ്പനി ബാധിച്ച്‌ എട്ട് വയസുകാരി മരിച്ചു; മരിച്ചത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ

സ്വന്തം ലേഖിക

ചേര്‍ത്തല: ഡെങ്കിപ്പനി ബാധിച്ച്‌ എട്ടുവയസുകാരി മരിച്ചു.

ചേര്‍ത്തല മരുത്തോര്‍വട്ടം ശ്രീവരാഹത്തില്‍ ലാപ്പള്ളി മഠം മനോജ് – രോഗിണി ദമ്ബതികളുടെ മകള്‍ സാരംഗി (8) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സാരംഗി ഇന്നലെ രാത്രിയില്‍ മരിച്ചത്. വെള്ളിയാകുളം ഗവ. എല്‍പി സ്കൂള്‍ മുന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

പനിയെത്തുടര്‍ന്ന് ചേര്‍ത്തല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. എന്നാല്‍, പനി കൂടിയതിനെത്തുടര്‍ന്ന് ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രി മരണം സംഭവിച്ചത്.