play-sharp-fill
മിനിമം 30 രൂപ ടിക്കറ്റ് നിരക്ക് ; 1,150 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 12 കോച്ചുകള്‍, അത്യാധുനിക സൗകര്യങ്ങളുള്ള പൂര്‍ണ്ണമായും ശീതീകരിച്ച ട്രെയിൻ ; രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ ഇന്ന് പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യും; സർവീസ് തുടങ്ങുക ബുധനാഴ്ച മുതൽ

മിനിമം 30 രൂപ ടിക്കറ്റ് നിരക്ക് ; 1,150 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 12 കോച്ചുകള്‍, അത്യാധുനിക സൗകര്യങ്ങളുള്ള പൂര്‍ണ്ണമായും ശീതീകരിച്ച ട്രെയിൻ ; രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ ഇന്ന് പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യും; സർവീസ് തുടങ്ങുക ബുധനാഴ്ച മുതൽ

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാ​ഗ് ഓഫ് ചെയ്യും. ​ഗുജറാത്തിലെ അഹമ്മദാബാ​ദ് – ഭുജ് പാതയിലാണ് രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ എത്തുക. ആഴ്ചയിൽ ആറ് ദിവസവും ട്രെയിൻ സർവീസ് നടത്തും. ബുധനാഴ്ച മുതലാണ് വന്ദേ മെട്രോയുടെ സാധാരണ സർവീസ് തുടങ്ങുക. 455 രൂപയാണ് അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ടിക്കറ്റ് നിരക്ക്.

അഹമ്മദാബാദ് – ഭുജ് വന്ദേ മെട്രോ സര്‍വീസ് ഒമ്പത് സ്റ്റേഷനുകളില്‍ നിര്‍ത്തി 360 കിലോമീറ്റര്‍ ദൂരം 5 മണിക്കൂറും 45 മിനിറ്റും കൊണ്ട് എത്തിച്ചേരും. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ സഞ്ചരിക്കുമെന്ന് പശ്ചിമ റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭുജില്‍ നിന്ന് പുലര്‍ച്ചെ 5.05ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 10.50ന് അഹമ്മദാബാദിലെത്തും. തിരിച്ച് അഹമ്മദാബാദില്‍ നിന്ന് വൈകിട്ട് 5.30 ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11.10ന് ഭുജിലെത്തും.

അത്യാധുനിക സൗകര്യങ്ങളുള്ള പൂര്‍ണ്ണമായും ശീതീകരിച്ച ട്രെയിനാണിത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. 1,150 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 12 കോച്ചുകള്‍ ഉള്‍ക്കൊള്ളുന്ന വന്ദേ മെട്രോയില്‍ റിസര്‍വേഷന്റെ ആവശ്യമില്ല. മിനിമം 30 രൂപയാണ് ടിക്കറ്റ് നിരക്ക്.