ഇന്നലെ വൈകുന്നേരം മുതൽ കാണാതായ യുവതിയേയും മക്കളേയും കണ്ടെത്തി; കണ്ടെത്തിയത് ഗാന്ധി ഭവൻ വൃദ്ധസദനത്തിൽ നിന്ന്; കുടുംബ പ്രശ്നങ്ങളിലുള്ള മാനസിക പ്രയാസത്തിൽ വീടു വിട്ടു പോയതാണെന്ന് യുവതിയുടെ മൊഴി; വൃദ്ധസദനത്തിൽനിന്നും ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്ന് ഇവരെ തിരിച്ചെത്തിക്കാൻ കുടുംബവും പോലീസും പുറപ്പെട്ടു
മലപ്പുറം: കുറ്റിപ്പുറം പൈങ്കണ്ണൂരിൽ കാണാതായ യുവതിയേയും മക്കളേയും കണ്ടെത്തി. കൊല്ലത്തു നിന്നാണ് മൂന്നു പേരേയും കണ്ടെത്തിയത്.
പൈങ്കണ്ണൂർ സ്വദേശി ഹസ്ന ഷെറിൻ (27) അഞ്ചും മൂന്നും വയസുള്ള രണ്ട് മക്കൾ എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. സംഭവത്തിൽ കുറ്റിപ്പുറം പോലീസ് അന്വേഷണം തുടങ്ങിയിരുന്നു.
അതേസമയം, കുടുംബ പ്രശ്നങ്ങളിലുള്ള മാനസിക പ്രയാസത്തിൽ വീടു വിട്ടു പോയതാണെന്ന് യുവതി പറഞ്ഞതായാണ് സൂചന. കൊല്ലത്തുള്ള ഗാന്ധി ഭവൻ എന്ന വൃദ്ധസദനത്തിലാണ് എത്തിയിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവിടെ നിന്നാണ് കുടുംബത്തിന് ഫോൺ സന്ദേശം ലഭിച്ചത്. ഹസ്നയേയും കുട്ടികളേയും തിരികെ കൊണ്ടുവരാൻ കുടുംബവും പോലീസും കൊല്ലത്തേക്ക് പുറപ്പെട്ടു.
Third Eye News Live
0