മുണ്ടക്കയത്ത് പ്ലസ് ടു വിദ്യാർത്ഥിനി മൊബൈൽ ഫോൺ വെളിച്ചത്തിൽ പശുവിന്റെ പ്രസവമെടുത്തു: വെറ്റിനറി ഡോക്ടർ ആകണമെന്ന് ആഗ്രഹം
മുണ്ടക്കയം: പ്ലസ് ടു വിദ്യാർഥിനിയായ മുണ്ടക്കയം സ്വദേശിയായ ഗംഗാ ബിനു പശുവിന്റെ പ്രസവമെടുത്തു. വിദ്യാര്‍ത്ഥിനിയായ ഗംഗയുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഒരു മിണ്ടാപ്രാണി ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്.
ഗർഭിണിയായ പശുവിനെ വാങ്ങി വരികയായിരുന്നു ഗംഗയിൽ കുടുംബവും. യാത്രാമധ്യേയിൽ കുമാരനല്ലൂർ എത്തിയപ്പോൾ ആയിരുന്നു സംഭവം. തെരുവ് വിളക്കിന്‍റെയും മൊബൈല്‍ ഫോണിന്‍റെയും മങ്ങിയ വെളിച്ചതിലാണ് ഗംഗാ ആ സാഹസത്തിന് മുതിര്‍ന്നത്.
കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. മാതാപിതാക്കളായച സുധര്‍മയ്ക്കും ബിനുവിനുമൊപ്പം പാലക്കാട് നിന്ന് പശുവിനെയും വാങ്ങി വരികയായിരുന്നു ഗംഗ. കാപ്പി കുടിക്കാനായി കുമാരനല്ലൂര്‍ കവലയ്ക്ക് സമീപം വണ്ടി നിര്‍ത്തിയതിന് പിന്നാലെ പശുവിന് പ്രസവ വേദന അനുഭവപ്പെട്ടു. ഇതോടെ ഗംഗ വാനിനുള്ളില്‍ കയറി പ്രസവമെടുത്തു. ഇപ്പോള്‍ പശുവും കിടാവും സുഖമായിരിക്കുന്നു. പ്ലസ് ടു പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ച ഗംഗയുടെ ആഗ്രഹം വെറ്ററിനറി ഡോക്ടറാകാനാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group