Spread the love

 

എറണാകുളം: മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ (74) നിര്യാതയായി. സംസ്‌കാരം നാളെ (ശനിയാഴ്ച )രാവിലെ എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രല്‍ സെമിത്തേരിയില്‍.

video
play-sharp-fill

സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷൻ അംഗവും ജില്ലാ സെഷൻസ് ജഡ്ജിയുമായിരുന്നു.

1985ല്‍ കാസർകോട് മുൻസിഫ് ആയി ജൂഡീഷ്യല്‍ സർവീസില്‍ പ്രവേശിച്ചു. സബ് ജഡ്ജി, ജില്ലാ ജഡ്ജി, മോട്ടർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍, നിയമവകുപ്പില്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർഷികാദായ നികുതി-വില്‍പ്പന നികുതി അപലേറ്റ് ട്രിബ്യൂണലില്‍ ചെയർപേഴ്‌സണും ചെന്നൈയിലെ കമ്പനി ലോ ബോർഡില്‍ ജുഡീഷ്യല്‍ അംഗവുമായിരുന്നു. പോള്‍സ് ലോ അക്കാദമിയുടെ ഡയറക്ടറും ഹൈക്കോടതി ആർബിട്രേറ്ററുമായിരുന്നു.

ഫൊർഗോട്ടണ്‍ വിക്ടിം എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

മക്കള്‍: ഡോണ്‍ സെബാസ്റ്റ്യൻ, (മാധ്യമപ്രവർത്തകൻ നോർവെ), റോണ്‍ സെബാസ്റ്റ്യൻ, (ഹൈക്കോടതി അഭിഭാഷകൻ), ഷോണ്‍ സെബാസ്റ്റ്യൻ, (മാധ്യമപ്രവർത്തകൻ-ഡോക്യുമെന്ററി സംവിധായകൻ). മരുമക്കള്‍: ഡെല്‍മ ഡൊമിനിക് ചാവറ ( നോർവെ), സബീന പി. ഇസ്മായീല്‍ (ഗവണ്‍മെന്റ് പ്ലീഡർ, ഹൈക്കോടതി).