play-sharp-fill
വയറു വേദനയെ തുടർന്നു ആശുപത്രിയിൽ എത്തി; പ്ലസ് വൺ വിദ്യാർഥിനി ആറ് മാസം ​ഗർഭിണി; യുവാവിനെതിരെ പോക്സോ കേസ് ; യുവാവിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് പൊലീസ്

വയറു വേദനയെ തുടർന്നു ആശുപത്രിയിൽ എത്തി; പ്ലസ് വൺ വിദ്യാർഥിനി ആറ് മാസം ​ഗർഭിണി; യുവാവിനെതിരെ പോക്സോ കേസ് ; യുവാവിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

കണ്ണൂർ: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ കേസ്. വയറു വേദനയെ തുടർന്നു വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നി. പിന്നാലെയാണ് ആറ് മാസം ​ഗർഭിണിയാണെന്നു സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.

മാതാപിതാക്കൾ പുറത്തു പോയപ്പോൾ യുവാവ് വീട്ടിലെത്തി പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.