play-sharp-fill
ഇൻവെർട്ടർ പൊട്ടിത്തെറിച്ച് തൃശ്ശൂരിൽ രണ്ടു കുട്ടികൾ മരിച്ചു

ഇൻവെർട്ടർ പൊട്ടിത്തെറിച്ച് തൃശ്ശൂരിൽ രണ്ടു കുട്ടികൾ മരിച്ചു

സ്വന്തം ലേഖകൻ

തൃശൂർ: വടക്കാഞ്ചേരി തെക്കുംകരയിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ മരിച്ചു. ആച്ചംകോട്ടിൽ ഡാന്റേഴ്‌സിന്റെ മക്കളായ രണ്ടുവയസുകാരി സെലസ് നിയ, പത്ത് വയസുള്ള സാൻഫലീസ് എന്നിവരാണ് മരിച്ചത്. രാത്രി 10 മണിയോടെയാണ് സംഭവം. പൊട്ടിത്തെറികക്കുന്ന ശബദത്തോടെയാണ് വീടിന് തീപിടിച്ചത്. അപകട കാരണം ഇതുവരെ വ്യക്തമല്ല. പ്രാഥമിക അന്വേഷണത്തിൽ അപകടകാരണം ഇൻവെർട്ടർ ആയിരിക്കുമെന്നാണ് പൊലീസിന്റെ നിഗമനം. ഡാന്റേഴ്‌സിനേയും ഭാര്യ ബിന്ദുവിനേയും ഇവരുടെ മൂത്ത കുട്ടി സാൻഫലീസിനേയും പൊള്ളലോടെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.