മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് വിമുക്തനായി: പിണറായി ആശുപത്രി വിട്ടു; ഭാര്യ കമലയ്ക്ക് കൊവിഡ്: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി വി.മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് വിമുക്തനായി: പിണറായി ആശുപത്രി വിട്ടു; ഭാര്യ കമലയ്ക്ക് കൊവിഡ്: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി വി.മുരളീധരൻ

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പിൻ്റെ പിറ്റേന്ന് രോഗബാധിതനായ മുഖ്യമന്ത്രി പിണറായി വിജയൻ രോഗവിമുക്തനായി. ഇതിനിടെ മുഖ്യമന്ത്രിയുടെ ഭാര്യ കമലയ്ക്ക് ഇതിനിടെ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ , മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി.മുരളീധരനും രംഗത്ത് എത്തി.

ഇന്നലെ കൊവിഡ് രോഗമുക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് നടത്തിയ കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. ഇക്കഴിഞ്ഞ എട്ടിനാണ് കൊവിഡ് ബാധിതനായി മുഖ്യമന്ത്രിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ പ്രദീപ്കുമാര്‍ എം എല്‍ എ, പി എ മുഹമ്മദ് റിയാസ്, ഡോക്‌ടര്‍മാര്‍ എന്നിവര്‍ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി ഒരാഴ്‌ച വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. ആദ്യഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്ന മുഖ്യമന്ത്രിയ്‌ക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

മുഖ്യമന്ത്രിക്കൊപ്പം രോഗബാധിതനായ കൊച്ചുമകന്‍ ഇഷാനും രോഗമുക്തനായി. നിരീക്ഷണത്തിലായിരുന്ന ഭാര്യ കമല കഴിഞ്ഞ ദിവസം രോഗ ബാധിത ആയെങ്കിലും മറ്റ് ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ അവരും ഇന്ന് ആശുപത്രി വിട്ടു. നേരത്തെ രോഗബാധിതയായിരുന്ന മുഖ്യമന്ത്രിയുടെ മകള്‍ വീണയും ഭര്‍ത്താവ് മുഹമ്മദ് റിയാസും കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു.

ഇതിനിടെയാണ് , മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ആരോപിച്ചു. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ അ​ദ്ദേ​ഹം സ്റ്റാ​ഫി​നെ​യും ഒ​പ്പം​കൂ​ട്ടി​യെ​ന്ന് മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ​നി​ന്നു​ള്ള മ​ട​ക്ക​വും മു​ഖ്യ​മ​ന്ത്രി ആ​ഘോ​ഷ​മാ​ക്കി. റോ​ഡ് ഷോ ​ന​ട​ത്തു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​​ർ​ട്ട് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ചോ​ദ്യം ചെ​യ്യാ​ൻ ആ​രോ​ഗ്യ​വി​ദ​ഗ്ധ​രും ത​യാ​റാ​കാ​തി​രു​ന്നത് അ​പ​മാ​ന​ക​ര​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.