മുഖ്യമന്ത്രി ഹിന്ദു വിരുദ്ധനോ ? നിലവിളക്ക് കൊളുത്തുമ്പോൾ എഴുന്നേൽക്കാനും വിലക്കോ; പൗരത്വ ബില്ലിനെ പ്രതിരോധിക്കാൻ മുഖ്യമന്ത്രിക്കെതിരെ വിളക്കു കാലിൽ പിടിച്ച് സംഘപരിവാർ

മുഖ്യമന്ത്രി ഹിന്ദു വിരുദ്ധനോ ? നിലവിളക്ക് കൊളുത്തുമ്പോൾ എഴുന്നേൽക്കാനും വിലക്കോ; പൗരത്വ ബില്ലിനെ പ്രതിരോധിക്കാൻ മുഖ്യമന്ത്രിക്കെതിരെ വിളക്കു കാലിൽ പിടിച്ച് സംഘപരിവാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മൂന്നാറിലെ കുരിശിൽ തൊട്ടപ്പോൾ പൊള്ളിയ മുഖ്യമന്ത്രി ചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്ന ആചാരത്തെ എതിർത്ത് രംഗത്ത് എത്തിയത് ന്യൂനപക്ഷ പ്രീണനമാണെന്ന് സംഘപരിവാർ സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ വ്യാപക പ്രചാരണം. ന്യൂനപക്ഷ പ്രീണനം ലക്ഷ്യമിട്ട പൗരത്വ ബില്ലിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയ മുഖ്യമന്ത്രി തുടർഭരണമാണ് ലക്ഷ്യമിടുന്നത് എന്നാണ് പ്രചരണം നടക്കുന്നത്. ഈ പ്രചാരണത്തിന് ശക്തി പകരുന്നതാണ് നിലവിളക്ക് കൊളുത്തൽ വിവാദം. ചടങ്ങിൽ നിലവിളക്ക് ആൾക്കാർ എഴുന്നേറ്റ് നിൽക്കണമെന്ന അവതാരകയുടെ ആവശ്യത്തെ അദ്ദേഹം എതിർക്കുകയും അനാവശ്യ അനൗൺസ്‌മെന്റൊന്നും വേണ്ടെന്ന് നിർദേശിക്കുകയുമായിരുന്നു മുഖ്യമന്ത്രി. മൂന്നാറിലെ കുരിശിൽ തൊട്ടപ്പോൾ വികാരഭരിതനായ മുഖ്യമന്ത്രിയ്‌ക്കെതിരെ മുസ്ലീം- ക്രൈസ്തവ ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കുന്നതിന്റെയും അനുകൂല നിലപാട് സ്വീകരിച്ചതിന്റെയുമടക്കം ചിത്രങ്ങൾ സഹിതമാണ് സംഘപരിവാർ ഗ്രൂപ്പുകൾ പ്രചാരണം സംഘടിപ്പിക്കുന്നത് .

സാധാരണയായി ചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുമ്പോൾ ആളുകൾ എഴുന്നേൽറ്റ് നിൽക്കുന്നത് ആചാരമല്ല മറിച്ച് ബഹുമാനമാണ്. ഇത്തരം വേളകളിൽ ആരും ആരെയും നിർബന്ധിക്കാറുമില്ല, സ്വയം എഴുന്നേൽക്കുകയാണ് പതിവ്. എന്നാൽ മുസ്ലീം ലീഗ് മന്ത്രിമാർ ചടങ്ങുകളിൽ നിലവിളക്ക് കൊളുത്താൻ വിമുഖത പ്രകടിപ്പിക്കാറുണ്ട്. അതേസമയം വിളക്ക് തെളിയിക്കുന്നത് എതിർക്കുന്നത് തീവ്ര മുസ്ലീം സംഘടനകളാണെന്നും ആരോപണമുണ്ട്. എന്നാൽ തുടർഭരണം ലക്ഷ്യമിട്ട് മുസ്ലീം, യാക്കോബായ സഭ വോട്ടും ലക്ഷ്യമിട്ടാണ് നിലവിളക്ക് കൊളുത്തൽ അടക്കമുള്ള വിവാദങ്ങളിൽ മുഖ്യമന്ത്രി നിലപാടെടുക്കുന്നതെന്നാണ് സൂചന. പൗരത്വ ബില്ലിൽ വിവാദമുണ്ടായിട്ടും പ്രതിപക്ഷ സംഘടനകളെ ഒപ്പം കൂട്ടിയ മുഖ്യമന്ത്രി പിണറായി വിജയൻ തീവ്ര മുസ്ലീം വിഭാഗത്തിന്റെ വോട്ട് ഉറപ്പിച്ചിട്ടുണ്ട്. സഭാതർക്കത്തിൽ യാക്കോബായ സഭയ്‌ക്കൊപ്പം നിന്ന് ശ്മശാനങ്ങൾ സംസ്‌കാരം നടത്തുന്നതിന് തർക്കം നോക്കാതെ വിട്ടു നൽകുന്നതിനായി ഓർഡിനൻസ് സർക്കാർ കഴിഞ്ഞ ദിവസം പുറത്തെറക്കിയിരുന്നു. എല്ലാക്കാലത്തും കോൺഗ്രസിന് ഒപ്പം നിൽക്കുന്ന ഓർത്തഡോക്‌സ് സഭയെ പിണക്കിക്കൊണ്ട് തന്നെ യാക്കോബായ സഭയെ കൂടുതൽ തങ്ങളിലേക്ക് അടുപ്പിക്കുകയെന്ന് തന്ത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നത്. ഈ മൂന്ന് സംഭവങ്ങൾ കൂടി ചേർത്ത് വായിക്കുമ്പോഴാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്ന് വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിലക്ക്.. വിളക്ക് കൊളുത്തുമ്പോൾ എഴുന്നേറ്റ് നിൽക്കണമെന്ന് ആവശ്യപ്പെട്ട അവതാരകയോട് അനാവശ്യ അനൗൺമെന്റൊന്നും വേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി എഴുന്നേൽക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ് വിളക്ക് കൊളുത്തുകയായിരുന്നുവെന്നാണ് റപ്പോർട്ട്. പരിപാടിയുടെ ഉദ്ഘാടനം വിളക്ക് കൊളുത്തി നിർവഹിക്കാൻ ക്ഷണിച്ച കൂട്ടത്തിലാണ് എല്ലാവരും ഒരു മിനിറ്റ് എഴുന്നേറ്റ് നിൽക്കണമെന്ന് അവതാരക പറഞ്ഞത്.

നിലവിളക്ക് മതചിഹ്നമായി കരുതേണ്ടതില്ലെന്ന രീതിയിലുള്ള ചർച്ചകൾ നേരത്തേയും ഉയർന്നു വന്നിരുന്നു. നിലവിളിക്ക് കൊളുത്തുന്നത് ഒരു മതാചാരം ആണെന്നും അത് ചെയ്യാൻ മറ്റുള്ളവരെ നിർബന്ധിക്കരുതെന്നുമുള്ള വാദഗതികളാണ് ഉയർന്നു വന്നിരുന്നത്.