ഓണത്തിന് നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ: പൊതുസ്ഥലങ്ങളിൽ ഓണ സദ്യ പാടില്ല; ആദ്യ ഓണത്തിന് ഉദ്യോഗസ്ഥരെ നിയന്ത്രിച്ച പിണറായി സർക്കാർ നാലാം വർഷം പറയുന്നത് ഇങ്ങനെ; ഓണക്കാലവും കൊവിഡ് കൊണ്ടു പോകും

ഓണത്തിന് നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ: പൊതുസ്ഥലങ്ങളിൽ ഓണ സദ്യ പാടില്ല; ആദ്യ ഓണത്തിന് ഉദ്യോഗസ്ഥരെ നിയന്ത്രിച്ച പിണറായി സർക്കാർ നാലാം വർഷം പറയുന്നത് ഇങ്ങനെ; ഓണക്കാലവും കൊവിഡ് കൊണ്ടു പോകും

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ആദ്യ ഓണത്തിന് സർക്കാർ ജീവനക്കാരുടെ ഓഫിസുകളിലെ ആഘോഷങ്ങൾ വിലക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ നാലാം വർഷത്തിൽ കേരളം മുഴുവൻ ഓണത്തിന് സമ്പൂർണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ആദ്യ ഓണത്തിന് പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുക എന്ന ലക്ഷ്യമായിരുന്നു പിണറായി മുന്നോട്ട് വച്ചിരുന്നതെങ്കിൽ ഇക്കുറി കൊവിഡ് പ്രതിരോധം എന്ന ഒറ്റ മന്ത്രമാണ് കേരളത്തിൽ മുഴുവൻ ഓണാഘോഷം നിയന്ത്രിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് പ്രചോദനമായി മാറിയിരിക്കുന്നത്.

മുൻ ആഘോഷങ്ങൾക്ക് നിഷ്‌കർഷിച്ചതുപോലെ പൊതുസ്ഥലങ്ങളിൽ ഓണാഘോഷ പരിപാടികൾ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ചയാണ് ഓണാഘോഷത്തിലെ കൊവിഡ് നിയന്ത്രമങ്ങൾ പ്രഖ്യാപിച്ച് പറഞ്ഞത്. പൊതു സ്ഥലങ്ങളിലുള്ള ഓണസദ്യയും പാടില്ല. ഷോപ്പുകൾ രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ഏഴു മണിവരെ തുറക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം.

ഹോട്ടലുകൾ രാത്രി 9 മണിവരെ തുറന്നു പ്രവർത്തിക്കാം. ഹോട്ടലുകളും റിസോർട്ടുകളും അണുമുക്തമാക്കി കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാനുള്ള അനുമതി നൽകും. ഓണക്കാലമായതിനാൽ അന്യസംസ്ഥാനത്ത് നിന്ന് ധാരാളം പൂക്കൾ കൊണ്ടുവരുന്നതിനാൽ മുൻകരുതലെടുക്കാൻ ആരോഗ്യവകുപ്പ് മാർഗ്ഗനിർദേശങ്ങൾ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ ശക്തമാക്കും. ഇത് കണക്കിലെടുത്ത് വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേർക്കാൻ ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനു മുമ്പ് കൊറോണ ടെസ്റ്റ് നടത്തണമെന്ന ചില ജില്ലകളിലെ നിബന്ധന ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.