കോട്ടയം നഗരം റെഡ് സോണിലോ..! നഗരസഭ പരിധിയിൽ കൊവിഡ് നിയന്ത്രണം വിട്ടു കുതിക്കുമ്പോൾ, അധികാരികൾക്കു താല്പര്യം കെട്ടിട വിൽപ്പന; കൊവിഡിൽ കോട്ടയം നഗരം ചുവപ്പ് സോണിൽ

കോട്ടയം നഗരം റെഡ് സോണിലോ..! നഗരസഭ പരിധിയിൽ കൊവിഡ് നിയന്ത്രണം വിട്ടു കുതിക്കുമ്പോൾ, അധികാരികൾക്കു താല്പര്യം കെട്ടിട വിൽപ്പന; കൊവിഡിൽ കോട്ടയം നഗരം ചുവപ്പ് സോണിൽ

ടീം തേർഡ് ഐ

കോട്ടയം: ഏറ്റുമാനൂരിനു പിന്നാലെ കോട്ടയം നഗരസഭ പരിധിയിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിൽ കടുത്ത ആശങ്ക. ജനങ്ങൾ ആശങ്കയിലായ സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങളുടെ ജാഗ്രതകളൊന്നും കോട്ടയം നഗരസഭയെ ബാധിച്ചിട്ടേയില്ല. നഗരസഭക്ക് കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളെക്കാൾ തല്പര്യം  നഗരസഭ പരിധിയിലെ കെട്ടിടങ്ങൾ ലേലം ചെയ്തു നൽകുന്നതിനാണ്.

കഴിഞ്ഞ അഞ്ചു വർഷം ഭരണം നടത്തിയിട്ടും പുതുതായി വരുമാനം ഉണ്ടാക്കാൻ ഒരു കെട്ടിടം പോലും നിർമ്മിക്കാൻ സാധിക്കാതിരുന്ന നഗരസഭ അധികൃതരാണ്, ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കോട്ടയം നഗരമധ്യത്തിലെ ഊട്ടി ലോഡ്ജ് കെട്ടിടം ഇപ്പോൾ ലേലം ചെയ്തിരിക്കുന്നത്. കോട്ടയം നഗരത്തിലെ ഒരു കോൺഗ്രസ് നേതാവും നഗരമധ്യത്തിലെ ജുവലറി ഗ്രൂപ്പും ചേർന്നാണ് പൊളിഞ്ഞു വീഴാറായ ഊട്ടി ലോഡ്ജ് കെട്ടിടം ലേലത്തിൽ പിടിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് ഇന്നലത്തെ കോട്ടയം നഗരത്തിലെ കൊവിഡ് കണക്കുകൾ പുറത്തു വന്നത്. ഇതുവരെ രണ്ടു ദിവസം മാത്രം മൂന്നക്ക സംഖ്യ കടന്ന ജില്ലയിൽ കോട്ടയം നഗരമധ്യത്തിൽ മാത്രം 17 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രണ്ടാം ഘട്ടത്തിൽ ആദ്യം രോഗം ബാധിച്ച ജില്ല കോട്ടയമായിരുന്നുവെങ്കിലും പിന്നീട് രോഗത്തെ വരുതിയിലാക്കാൻ ആരോഗ്യ വകുപ്പിനും സംവിധാനങ്ങൾക്കും കഴിഞ്ഞിരുന്നു.

ജൂലൈ പകുതിയോടെ രോഗം നിയന്ത്രണാതീതമായി പടരുകയാണ്. ഏതാനും ദിവസങ്ങളിലായി കോട്ടയം, ഏറ്റുമാനൂർ നഗരസഭകൾ, ആർപ്പൂക്കര, വിജയപുരം, അതിരമ്പുഴ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണു രോഗം ക്രമാതീതമായി പടരുന്നത്.

ഇതിനിടെയാണ് കോട്ടയം നഗരത്തിൽ മാത്രം ഇന്നലെ രോഗം വർദ്ധിച്ചത്. കോട്ടയം നഗരത്തിലെ മാർക്കറ്റുകളിൽ അടക്കം പൊലീസിന്റെ നിയന്ത്രണങ്ങളുണ്ടെങ്കിലും, പലപ്പോഴും കോട്ടയത്തെ സ്ഥിതി സങ്കീർണമായി മാറുകയാണ്.

ഇതിനിടെയാണ് അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചകളും ഉണ്ടായിരിക്കുന്നത്. ഈ വീഴ്ചകൾ വരും ദിവസങ്ങളിൽ കൊവിഡ് കണക്കുകളിൽ വർദ്ധനവ് ഉണ്ടാക്കുമെന്ന ആശങ്കയാണ് ഉയർത്തുന്നത്.