പൊലീസ് വകുപ്പിലെ അഴിമതി: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങളുടെ ബഹളം : തുടർനടപടികൾക്ക് വഴങ്ങി സർക്കാർ: ഡി.ജി.പിയെ മാറ്റുമെന്ന മോഹം ആർക്കും വേണ്ടെന്നും മുഖ്യമന്ത്രി

പൊലീസ് വകുപ്പിലെ അഴിമതി: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങളുടെ ബഹളം : തുടർനടപടികൾക്ക് വഴങ്ങി സർക്കാർ: ഡി.ജി.പിയെ മാറ്റുമെന്ന മോഹം ആർക്കും വേണ്ടെന്നും മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊലീസ് വകുപ്പിലെ ക്രമക്കേടുകൾ സംബന്ധിച്ച സി.എ.ജി റിപ്പോർട്ടിൽ പ്രതിപക്ഷ സമ്മർദത്തിനൊടുവിൽ തുടർനടപടികൾക്ക് വഴങ്ങി സർക്കാർ. പൊലീസിലെ പർച്ചേസ് സംവിധാനത്തെ കുറിച്ച് പരിശോധിക്കും. കെൽട്രോണിന് വീഴ്ച പറ്റിയോയെന്ന കാര്യം വ്യവസായ വകുപ്പ് അന്വേഷിക്കും. എന്നാൽ, ഡി.ജി.പിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി നിയമസസഭയിൽ പറഞ്ഞു.

 

 

സി.എ.ജി റിപ്പോർട്ടിൽ ചട്ടപ്രകാരം നടപടിയുണ്ടാകും. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കും. അന്വേഷണം നടത്തുന്നില്ലെന്നത് തെറ്റായ ആരോപണമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ച ശേഷമേ മറ്റ് നടപടികളിലേക്ക് കടക്കൂ. സി.എ.ജി റിപ്പോർട്ടിൽ പറയുന്ന കാലയളവിൽ പല ആഭ്യന്തര മന്ത്രിമാരും ഡി.ജി.പിമാരും ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

നിബന്ധനകൾ പാലിച്ചാണ് ഗാലക്സോണിനെ കെൽട്രോൺ തിരഞ്ഞെടുത്തത്. ഡി.ജി.പിയെ മാറ്റുമെന്ന മോഹം ആർക്കും വേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് സഭയിൽ ഉയർത്തിയത്. പ്ലക്കാർഡുകളും ബാനറുകളുമായെത്തിയ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുമ്പിലെത്തി പ്രതിഷേധിച്ചു.

 

തോക്കുകൾ കാണാതായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വെടിയുണ്ട കാണാതായതിൽ അന്വേഷണം നടക്കുന്നുണ്ട്. കുറ്റാരോപിതർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. വെടിയുണ്ട കാണാതായതിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡമ്മി കാട്രിഡ്ജ് ഉൾപ്പെടുത്തിയതിന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിട്ടുണ്ട്.

 

 

ഉത്തരവാദി 2013 മുതൽ 15 വരെയുള്ള ഉദ്യോഗസ്ഥനാണ്. സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സി.എ.ജി റിപ്പോർട്ട് ചോർന്ന സംഭവം ഗൗരവതരമാണ്. സഭയിൽവെക്കുന്നതിന് മമ്പ് പുറത്തുവന്നത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎജി റിപ്പോർട്ട് വരുന്നതിന് മുൻപ് തന്നെ തിരകൾ കാണാതായതായി കണ്ടെത്തിയതായി മുഖ്യമന്ത്രി.

 

 

2015ൽ യുഡിഎഫ് കാലത്തെ കണ്ടെത്തൽ മൂടിവെക്കാൻ ശ്രമം നടക്കുകയായിരുന്നു. ഇത് ഗൗരവമായാണ് കാണേണ്ടത്. 2016-ൽ ഇതുസംബന്ധിച്ച് ഒരു പരിശോധന നടത്തി പതിനൊന്ന് ഉദ്യോഗസ്ഥർ ഉത്തരവാദികളാണെന്ന് കണ്ടെത്തിയത്. സിഎജി റിപ്പോർട്ട് ചോർന്നത് ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് നിയമസഭയുടെ ഭാഗമാക്കിയ രേഖയാണ്. സിഎജി റിപ്പോർട്ട് ചോർന്നുവെന്നത് വസ്തുത തന്നെയാണ്.സിഎജി റിപ്പോർട്ട് സമർപ്പിക്കേണ്ടത് നിയമസഭയിലാണ്. ചോർന്നത് ആരോഗ്യകരമായ കീഴ്വഴക്കമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.