നൃത്തപരിപാടിക്ക് വന്നില്ല; തോക്ക് ധാരികൾ നര്‍ത്തകിമാരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്തു: എതിർത്തവർക്കു നേരേ വെടിവച്ചു: 8 പേര്‍ അറസ്റ്റില്‍
ഖൊരഖ്പുർ (യു.പി): പശ്ചിമ ബംഗാളില്‍നിന്നുള്ള രണ്ട് നർത്തകിമാരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ എട്ടുപേർ അറസ്റ്റിലായി.
ഉത്തർപ്രദേശിലെ കുഷിനഗറിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് 20-കാരികളായ നർത്തകികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. രണ്ട് യുവതികളേയും പോലീസാണ് രക്ഷപ്പെടുത്തിയത്.
വാടകവീട്ടിലാണ് യുവതികള്‍ താമസിച്ചിരുന്നത്. അജ്ഞാതരായ ഒരുസംഘം രണ്ട് എസ്.യു.വി. വാഹനങ്ങളിലായി ഞായറാഴ്ച രാത്രി ഈ വാടക വീട്ടിലേക്ക് എത്തി. തോക്ക് ചൂണ്ടിയാണ് യുവതികളെ ഇവർ തട്ടിക്കൊണ്ടുപോയത്. അയല്‍വാസികള്‍ ബഹളം വെച്ചതോടെ ഇവർ ആകാശത്തേക്ക് പലതവണ വെടിവെക്കുകയും ചെയ്തു.
യുവതികളെ തട്ടിക്കൊണ്ടുപോയ ഉടൻ നാട്ടുകാർ കുഷിനഗർ പോലീസിനെ
വിവരം അറിയിച്ചു. വാഹനങ്ങളുടെ നമ്പർ ഉള്‍പ്പെടെ പോലീസിന് ലഭിച്ചതോടെ തിരച്ചില്‍ ഊർജ്ജിതമായി. രണ്ട് മണിക്കൂറിനകം പെണ്‍കുട്ടികളെ പാർപ്പിച്ചിരുന്ന വീട് പോലീസ് കണ്ടെത്തി. തുടർന്ന് സംഘത്തിലെ ആറ് പേരെ അറസ്റ്റ് ചെയ്യുകയും യുവതികളെ രക്ഷപ്പെടുത്തുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാഗേന്ദ്ര യാദവ്, അസാൻ സിങ്, കൃഷ് തിവാരി, അർഥക് സിങ്, അജീത് സിങ്, വിവേക് സേഠ് എന്നിവരെയാണ് അജീത് സിങ്ങിന്റെ വീട്ടില്‍ നിന്ന് പിടികൂടിയത്. ബാക്കി രണ്ട് പ്രതികളായ നിസാർ അൻസാരിയേയും ആദിത്യ സഹാനിയേയും ചൊവ്വാഴ്ച മറ്റൊരു ഗ്രാമത്തില്‍നിന്നാണ് പിടികൂടിയത്.
പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരേയും കാലിന് വെടിവെച്ചാണ് പിടികൂടിയത്. ഇരുവർക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ട്. എല്ലാ പ്രതികളും 30
വയസില്‍ താഴെ പ്രായമുള്ളവരാണെന്നും പോലീസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. യുവതികളുടെ വൈദ്യപരിശോധന പൂർത്തിയായെന്നും ഇവരുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തുമെന്നും കുഷിനഗർ എസ്.പി. സന്തോഷ് കുമാർ മിശ്ര പറഞ്ഞു.
അജീത് സിങ്ങിന്റെ ജന്മദിനം ആഘോഷിക്കാനാണ് തങ്ങള്‍ ഒത്തുകൂടിയതെന്ന് ചോദ്യം ചെയ്യലിനിടെ പ്രതികള്‍ പറഞ്ഞു. മദ്യപിച്ചശേഷം നർത്തകസംഘത്തെ വിളിച്ച് നൃത്തപരിപാടി നടത്താൻ പ്രതികള്‍ തീരുമാനിച്ചു.
ഇതിനായി യുവതികളുടെ വീട്ടിലെത്തിയപ്പോള്‍ രാത്രി വൈകിയ സമയത്ത് വരാൻ അവർ വിസമ്മതിച്ചു. തുടർന്നാണ് പ്രതികള്‍ തോക്ക് ചൂണ്ടി
യുവതികളെ തട്ടിക്കൊണ്ടുപോയത്.’ -എസ്.പി. പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച എസ്.യു.വികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.