
മധുര: തമിഴ്നാട്ടിലെ മധുരയില്‍ വനിതാ ഹോസ്റ്റലിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. തമിഴ്നാട് സ്വദേശികളായ പരിമള, ശരണ്യ എന്നിവരാണ് മരിച്ചത്.
ഏതാനുംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെരിയാര്‍ ബസ് സ്റ്റാന്‍ഡിന് സമീപം കത്രപ്പാളയത്തുള്ള ഹോസ്റ്റലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് തീപ്പിടിത്തമുണ്ടായത്.
അഗ്‌നിശമന സേനയെത്തി തീക്കെടുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.







