എ​ന്തു​കൊ​ണ്ട് ആ 44 ​ദി​വ​സം ഇന്ധനവി​ല മാ​റി​യി​ല്ല? കേന്ദ്രം പെട്രോൾ വില അഞ്ച് രൂപ കുറച്ചിട്ടും നയാപൈസ കുറയ്ക്കാതെ കേരളം; പോക്കറ്റടിച്ച ശേഷം വണ്ടിക്കൂലി കൊടുക്കുന്നത് പോലെയാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് ധനമന്ത്രി  കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

എ​ന്തു​കൊ​ണ്ട് ആ 44 ​ദി​വ​സം ഇന്ധനവി​ല മാ​റി​യി​ല്ല? കേന്ദ്രം പെട്രോൾ വില അഞ്ച് രൂപ കുറച്ചിട്ടും നയാപൈസ കുറയ്ക്കാതെ കേരളം; പോക്കറ്റടിച്ച ശേഷം വണ്ടിക്കൂലി കൊടുക്കുന്നത് പോലെയാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് ധനമന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ


സ്വന്തം ലേഖകൻ

ന്യുഡൽഹി: പെട്രോൾവില കുതിച്ചുകയറുമ്പോൾ കേന്ദ്രസർക്കാരിന് ഒന്നും ചെയ്യാനാവില്ലെന്നും എല്ലാം അന്താരാഷ്‌ട്ര വിലയെ ആശ്രയിച്ചാണ് കുതിപ്പെന്നും പറഞ്ഞ് ഒഴിയാനുള്ള ശ്രമം ജനങ്ങളെ പറ്റിക്കലെന്നു കണക്കുകൾ.

ഇന്ധനവിലയിൽ കേന്ദ്രസർക്കാരിന് ഇടപെടാനാവില്ലെന്ന വാദം തീർത്തും അടിസ്ഥാന രഹിതമാണെന്നു മുൻ സംഭവങ്ങൾ ചൂണ്ടിക്കാട്ടി വിമർശകർ പറയുന്നു. ഇന്ധനവിലയിൽ കേന്ദ്രസർക്കാരിനു യാതൊരു നിയന്ത്രണവുമില്ലെങ്കിൽ പിന്നെ എങ്ങനെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് 44 ദിവസം ഇന്ധനവില മാറ്റമില്ലാതെ നിന്നതെന്ന് ഇവർ ചോദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം, കേ​ര​ളം ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കി​ല്ലെ​ന്നും കേ​ന്ദ്രം കു​റ​ച്ച​ത് തു​ച്ഛ​മാ​യ തു​ക​മാ​ത്ര​മാ​ണെ​ന്നും ഇ​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കു​റ​യ്ക്കാ​നാ​കി​ല്ലെ​ന്നും ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പറഞ്ഞു.

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി 30 രൂ​പ​യോ​ളം കൂ​ട്ടി​യി​ട്ടാ​ണ് കേ​ന്ദ്രം അ​ഞ്ച് രൂ​പ കു​റ​ച്ച​തെ​ന്ന് ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ഖം മി​നു​ക്ക​ൽ ന​ട​പ​ടി മാ​ത്ര​മാ​ണ് കേ​ന്ദ്രം ചെ​യ്യു​ന്ന​ത്. പോ​ക്ക​റ്റ​ടി​ച്ച ശേ​ഷം വ​ണ്ടി​ക്കൂ​ലി​ക്ക് പൈ​സ കൊ​ടു​ക്കു​ന്ന പോ​ലെ​യാ​ണ് കേ​ന്ദ്ര​ത്തി​ൻറെ ന​ട​പ​ടി​യെ​ന്നും ബാ​ല​ഗോ​പാ​ൽ പ​രി​ഹ​സി​ച്ചു.