പെരിയാറിൽ മത്സ്യങ്ങൾ ചത്ത്  പൊങ്ങിയ  സംഭവം ; പാരിസ്ഥിതിക എഞ്ചിനീയർക്ക് സ്ഥലം മാറ്റം

പെരിയാറിൽ മത്സ്യങ്ങൾ ചത്ത് പൊങ്ങിയ സംഭവം ; പാരിസ്ഥിതിക എഞ്ചിനീയർക്ക് സ്ഥലം മാറ്റം

പെരിയാറില്‍ മല്‍സ്യങ്ങള്‍ ചത്ത് പൊങ്ങിയ   സംഭവത്തില്‍ ഏലൂരിലെ പാരിസ്ഥിതിക എൻജിനീയർക്ക് സ്ഥലം മാറ്റം. സജീഷ് ജോയിക്ക് പകരം റീജിയണല്‍ ഓഫീസിലെ സീനിയർ എൻവയോണ്‍മെന്‍റല്‍ എഞ്ചിനീയർ എം.എ.ഷിജുവിനെ നിയമിച്ച്‌ മലിനീകരണ നിയന്ത്രണ ബോർഡ്‌.

മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായമന്ത്രി വിളിച്ച യോഗത്തില്‍ ഏലൂരില്‍ മുതിർന്ന ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. സംഭവത്തില്‍ ഫിഷറീസ് സര്‍വ്വകലാശാല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഇന്നലെ സമർപ്പിച്ചിരുന്നു.

ഫിഷറീസ് മന്ത്രി സജി ചെറിയാൻ്റെ നിർദേശ പ്രകാരമായിരുന്നു ഫിഷറീസ് സർവ്വകലാശാല വിദഗ്ധ സംഘം പെരിയാറിലെ മത്സ്യക്കുരുതിയെക്കുറിച്ച്‌ അന്വേഷണം നടത്തിയത്.അക്വാകള്‍ച്ചര്‍ വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ.ബിനു വര്‍ഗ്ഗീസ് ചെയര്‍മാനായും ഡോ.കെ ദിനേശ് കണ്‍വീനറുമായുള്ള 7 അംഗ സമിതി കഴിഞ്ഞ ദിവസം സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച്‌ പരിശോധന നടത്തിയിരുന്നു. സമിതി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ തുടർ നടപടികള്‍ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാസമാലിന്യം കലർന്നുവെന്ന് സംശയിക്കുന്ന വെള്ളത്തിൻ്റെ ശാസ്ത്രീയ പരിശോധനാ ഫലവും ഉടൻ ലഭിക്കും. അതേ സമയം ഫോർട്ട് കൊച്ചി സബ്ബ് കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പെട്ട സംഘവും അന്വേഷണം നടത്തുന്നുണ്ട്. സബ് കളക്ടറുടെ റിപ്പോർട്ട് ഇന്ന് കളക്ടർക്ക് കൈമാറും.