play-sharp-fill
ആര്‍ത്തവ അവധിയിലെ കുസാറ്റ് മാതൃക; മറ്റ് സര്‍വകലാശാലകളിലും അനുവദിക്കണമെന്ന് കെഎസ്‍യു; ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കി

ആര്‍ത്തവ അവധിയിലെ കുസാറ്റ് മാതൃക; മറ്റ് സര്‍വകലാശാലകളിലും അനുവദിക്കണമെന്ന് കെഎസ്‍യു; ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കി

സ്വന്തം ലേഖിക

കൊച്ചി: കുസാറ്റ് മാതൃകയില്‍ മറ്റു സര്‍വകലാശാലകളിലും ആര്‍ത്തവ അവധി അനുവദിക്കണമെന്ന് കെഎസ്‍യു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് കത്ത് നല്‍കി. കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആന്‍ സെബാസ്റ്റിയന്‍ ആണ് മന്ത്രിക്ക് കത്ത് നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെമെസ്റ്ററില്‍ പെണ്‍കുട്ടികള്‍ക്ക് 2 ശതമാനം അധിക അവധി പെണ്‍കുട്ടികള്‍ക്ക് അനുവദിച്ച്‌ കുസാറ്റ് ഉത്തരവ് ഇറക്കിയിരുന്നു.

സര്‍വകലാശാലകളില്‍ സാധാരണ പരീക്ഷയെഴുതണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 75 ശതമാനം ഹാജര്‍ വേണം. എന്നാല്‍ കുസാറ്റിലെ പെണ്‍കുട്ടികളാണെങ്കില്‍ അവര്‍ക്ക് 73 ശതമാനം ഹാജര്‍ മതിയെന്നാണ് നിര്‍ണായക തീരുമാനം.

എസ്‌എഫ്‌ഐ നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥി യൂണിയന്‍റെ ഇടപെടലിലാണ് പെണ്‍കുട്ടികള്‍ക്ക് 2 ശതമാനം അധിക അവധി നല്‍കാന്‍ സര്‍വകലാശാല അനുമതിയായത്.

കൊച്ചിയിലെ കുസാറ്റ് ക്യാംപസ്സിലും സര്‍വകലാശാല നേരിട്ട് നിയന്ത്രിക്കുന്ന മറ്റ് ക്യാമ്പസുകളിലും അവധി വിദ്യാര്‍ത്ഥിനികള്‍ക്ക് കിട്ടും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ഈ സെമസ്റ്റര്‍ മുതലാണ് ആര്‍ത്തവ അവധി നടപ്പിലാക്കുന്നത്.