പോലീസ് സേനയ്ക്ക് തന്നെ നാണക്കേടും അവമതിപ്പും….! ഇടുക്കിയിലെ കടയില്‍ നിന്നും പണം മോഷ്ടിച്ച പീരുമേട് സ്റ്റേഷനിലെ പോലീസുകാരന് സസ്പെന്‍ഷന്‍; കടയുടമ പരാതി നല്കാത്തതിനാല്‍ കേസെടുത്തിട്ടില്ല
സ്വന്തം ലേഖിക
ഇടുക്കി: ഇടുക്കിയിലെ കടയില്‍ നിന്നും പണം മോഷ്ടിച്ച പോലീസുകാരന് സസ്പെന്‍ഷന്‍.
പീരുമേട് സ്റ്റേഷനിലെ പോലീസുകാരന്‍ സാഗര്‍ പി മധുവിനാണ് സസ്പെന്‍ഷന്‍. പോലീസിന് നാണക്കേടും അവമതിപ്പും ഉണ്ടാക്കിയതിനാണ് നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് അസോസിയേഷന്‍ ജില്ല വൈസ് പ്രസിഡന്റ് ആണ് സാഗര്‍. പാമ്പനാറില്‍ കടയില്‍ നിന്നും പണം മോഷ്ടിച്ചു എന്നാണ് ആരോപണം. കടയുടമ പരാതി നല്കാത്തതിനാല്‍ കേസ് എടുത്തിട്ടില്ല.
കടയില്‍ നിന്നും സ്ഥിരമായി പണം മോഷണം പോയതോടെ കള്ളനെ കാത്തിരുന്നു കയ്യോടെ പൊക്കുകയായിരുന്നു കടയുടമ. പാമ്പനാര്‍ ടൗണിലെ കടയിലായിരുന്നു സംഭവം. മോഷണം കടയുടമ കയ്യോടെ പൊക്കിയതോടെ പോലീസുകാരന്‍ പണം മടക്കി നല്‍കി സ്ഥലം കാലിയാക്കുകയായിരുന്നു.
ടൗണിലെ തന്റെ കടയില്‍ നിന്നും പണം നഷ്ടമാകുന്നത് ശ്രദ്ധിച്ച കടയുടമ കള്ളനെ കയ്യോടെ പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി കടയില്‍ വരുന്നവരെയെല്ലാം രഹസ്യമായി നിരീക്ഷിച്ചു. പതിവുപോലെ കടയിലെത്തിയ പോലീസുകാരന്‍ ആയിരം രൂപ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ കടയുടമയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്ന.
ഇതോടെ സമീപത്തെ വ്യാപാരികളെ വിളിച്ചുകൂട്ടി. ആളുകള്‍ എത്തിയതോടെ 40,000 രൂപ നല്‍കാമെന്ന് പറഞ്ഞ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. 5000 രൂപ അപ്പോള്‍ തന്നെ നല്‍കുകയും ചെയ്തു.പോലീസ് സേനയ്ക്ക് നാണക്കേടും അവമതിപ്പും….!
ഇടുക്കിയിലെ കടയില്‍ നിന്നും പണം മോഷ്ടിച്ച പീരുമേട് സ്റ്റേഷനിലെ പോലീസുകാരന് സസ്പെന്‍ഷന്‍; കടയുടമ പരാതി നല്കാത്തതിനാല്‍ കേസെടുത്തിട്ടില്ല
സ്വന്തം ലേഖിക
ഇടുക്കി: ഇടുക്കിയിലെ കടയില്‍ നിന്നും പണം മോഷ്ടിച്ച പോലീസുകാരന് സസ്പെന്‍ഷന്‍.
പീരുമേട് സ്റ്റേഷനിലെ പോലീസുകാരന്‍ സാഗര്‍ പി മധുവിനാണ് സസ്പെന്‍ഷന്‍. പോലീസിന് നാണക്കേടും അവമതിപ്പും ഉണ്ടാക്കിയതിനാണ് നടപടി.
പോലീസ് അസോസിയേഷന്‍ ജില്ല വൈസ് പ്രസിഡന്റ് ആണ് സാഗര്‍. പാമ്പനാറില്‍ കടയില്‍ നിന്നും പണം മോഷ്ടിച്ചു എന്നാണ് ആരോപണം. കടയുടമ പരാതി നല്കാത്തതിനാല്‍ കേസ് എടുത്തിട്ടില്ല.
കടയില്‍ നിന്നും സ്ഥിരമായി പണം മോഷണം പോയതോടെ കള്ളനെ കാത്തിരുന്നു കയ്യോടെ പൊക്കുകയായിരുന്നു കടയുടമ. പാമ്പനാര്‍ ടൗണിലെ കടയിലായിരുന്നു സംഭവം. മോഷണം കടയുടമ കയ്യോടെ പൊക്കിയതോടെ പോലീസുകാരന്‍ പണം മടക്കി നല്‍കി സ്ഥലം കാലിയാക്കുകയായിരുന്നു.
ടൗണിലെ തന്റെ കടയില്‍ നിന്നും പണം നഷ്ടമാകുന്നത് ശ്രദ്ധിച്ച കടയുടമ കള്ളനെ കയ്യോടെ പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി കടയില്‍ വരുന്നവരെയെല്ലാം രഹസ്യമായി നിരീക്ഷിച്ചു. പതിവുപോലെ കടയിലെത്തിയ പോലീസുകാരന്‍ ആയിരം രൂപ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ കടയുടമയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്ന.
ഇതോടെ സമീപത്തെ വ്യാപാരികളെ വിളിച്ചുകൂട്ടി. ആളുകള്‍ എത്തിയതോടെ 40,000 രൂപ നല്‍കാമെന്ന് പറഞ്ഞ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. 5000 രൂപ അപ്പോള്‍ തന്നെ നല്‍കുകയും ചെയ്തു.