ആറു വയസ്സുകാരിക്ക്  നേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകന് 62 വർഷം കഠിനതടവ് ; പട്ടാമ്പി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത് ; 2019 ലാണ് പ്രതി പെൺകുട്ടിയെ പീഡനത്തിനിരയാക്കുന്നത്

ആറു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകന് 62 വർഷം കഠിനതടവ് ; പട്ടാമ്പി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത് ; 2019 ലാണ് പ്രതി പെൺകുട്ടിയെ പീഡനത്തിനിരയാക്കുന്നത്

Spread the love

പാലക്കാട്‌ : ആറു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകന് 62 വർഷം കഠിന തടവ്. പാലക്കാട് കൊപ്പത്ത് ആണ് സംഭവം. മലപ്പുറം കുരുവമ്പലം സ്വദേശി അബ്ദുൾ ഹക്കീമാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത് . 62 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പട്ടാമ്പി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.