15 ലക്ഷം രൂപ ചിലവഴിച്ച് റോഡ് പണി : ഉദ്യോഗസ്ഥരുടെ അനാസ്ഥ,  സിമന്റ് ഇല്ലാതെ റോഡ് കോൺക്രീറ്റ് ചെയ്തു

15 ലക്ഷം രൂപ ചിലവഴിച്ച് റോഡ് പണി : ഉദ്യോഗസ്ഥരുടെ അനാസ്ഥ, സിമന്റ് ഇല്ലാതെ റോഡ് കോൺക്രീറ്റ് ചെയ്തു

പീരുമേട് : പീരുമേട് സർക്കാർ അതിഥി മന്ദിരം സിവിൽ സ്റ്റേഷൻ റോഡ് തകർന്നു. സിമന്റ് ചേർക്കാതെ കോൺക്രീറ്റിംഗ് നടത്തി പണി കഴിഞ്ഞതിനു പിന്നാലെ റോഡ് പൊളിഞ്ഞു. പതിനഞ്ചു ലക്ഷം രൂപ ചിലവഴിച്ചു രണ്ടുമാസം മുൻപാണ് റോഡ് നിർമ്മിച്ചത്. ആവശ്യമായ അളവിൽ സിമന്റ് മിശ്രിതം ചേർക്കാത്തതാണ് റോഡ് പൊളിയുന്നതിന് കാരണമെന്ന് പരാതി.

 

കഴിഞ്ഞ പ്രളയത്തിൽ തകർന്ന റോഡ് പുനർനിർമിക്കണം എന്ന പ്രദേശവാസികളുടെ ആവശ്യത്തിന് തുടർന്നാണ് ഇത്തവണ പീരുമേട് പഞ്ചായത്ത് ഫണ്ട് വകയിരുത്തിയത്. തുടർന്ന് കരാർ എടുത്തവർ റോഡ് പണിത് പൂർത്തിയാക്കി. എന്നാൽ വളരെ പെട്ടെന്ന് തന്നെ കോൺക്രീറ്റ് ചെയ്ത മെറ്റലുകൾ ഇളകി മാറി. ദിവസങ്ങൾ കഴിയുംതോറും മെറ്റലുകൾ കൂടുതലായി ഇളകി വന്നത് കാര്യങ്ങൾ കൂടുതൽ രൂക്ഷമായി.

 

നിർമ്മാണ പ്രവർത്തനം നടന്ന സമയത്ത് മേൽനോട്ടത്തിന് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നില്ല എന്ന് നാട്ടുകാർ പറയുന്നു. ഇതിന്റെ പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് സമീപവാസികൾ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group