പി.സി ചാക്കോയുടെ ‘മാതൃകാപരമായ’ നിലപാട് പിൻതുടരണം: പാർട്ടിയെ തകർക്കുന്ന കെ.പി.സി.സി അംഗത്തിന് എതിരെ പൊട്ടിത്തെറിച്ച് ഉഴവൂർ ബ്ളോക്ക് കമ്മിറ്റി: കെ.പി.സി.സി അംഗത്തെയും  ഉഴവൂർ ബ്ലോക്ക് പ്രസിഡൻ്റിനേയും മാറ്റണമെന്ന ആവശ്യം ശക്തം

പി.സി ചാക്കോയുടെ ‘മാതൃകാപരമായ’ നിലപാട് പിൻതുടരണം: പാർട്ടിയെ തകർക്കുന്ന കെ.പി.സി.സി അംഗത്തിന് എതിരെ പൊട്ടിത്തെറിച്ച് ഉഴവൂർ ബ്ളോക്ക് കമ്മിറ്റി: കെ.പി.സി.സി അംഗത്തെയും ഉഴവൂർ ബ്ലോക്ക് പ്രസിഡൻ്റിനേയും മാറ്റണമെന്ന ആവശ്യം ശക്തം

സ്വന്തം ലേഖകൻ

ഉഴവൂർ: പാർട്ടിയെ തകർക്കുന്ന കെ.പി.സി.സി അംഗത്തിന് പി.സി ചാക്കോയുടെ ‘മാതൃകാപരമായ’ നിലപാട് സ്വീകരിക്കാമെന്ന് വ്യക്തമാക്കി ഉഴവൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. തദ്ദേശ തെരെഞ്ഞെടുപ്പിലെ ദയനീയമായ പരാജയത്തേതുടർന്ന് എ.ഐ.സി.സി നിയോഗിച്ച നിരീക്ഷകർ കെ.പി.സി.സി യ്ക്ക് അയച്ച റിപ്പോർട്ടിൽ മോശം പ്രകടനം കാഴ്ച വയ്ക്കാൻ കാരണം ഈ കെ.പി.സി.സി അംഗത്തിൻ്റെ നിരുത്തരവാദിത്വ പരമായ നിലപാടാണ് എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.

ഈ റിപ്പോർട്ട് അനുസരിച്ച് മോശം പ്രകടനം കാഴ്ചവയ്ച്ച ഉഴവൂർ ബ്ലോക്ക് പ്രസിഡൻ്റിനെയടക്കം ബ്ലോക്ക് കമ്മറ്റിയിലെ ഏതാനു ചില മണ്ഡലം പ്രസിഡൻ്റ്മാരേയും മാറ്റണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്. നിയമസഭാ തെരെഞ്ഞെടുപ്പിൻ്റെ പേരിൽ ഇവരെ തുടരാൻ അനുവദിക്കുന്നത് ഐക്യജനാധിപത്യ മുന്നണിയുടെ വിജയത്തേ ബാധിക്കുമെന്നു പ്രവർത്തകർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെ പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം തകർക്കുമെന്നും കാണിച്ച് ബ്ലോക്ക് ഭാരവാഹികൾ അടക്കം വിവിധ പോഷക സംഘടനാ നേതാക്കൾ എ.ഐ.സി.സി യ്ക്ക് പരാതി നൽകി. നിലവിൽ കറുകച്ചാലിൽ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട കെ.പി.സി.സി അംഗത്തിനെതിരേയും പരാതി പ്രവാഹമാണ്. ഉഴവൂർ ബ്ലോക്ക് കമ്മറ്റിയിലെ കിടങ്ങൂർ മണ്ഡലത്തിൽ കോൺഗ്രസ്സ് അംഗങ്ങൾ ഒരാൾ പോലും ജയിക്കാതെ പൂജ്യത്തിൽ എത്തിയത് ഈ കെ.പി.സി.സി അംഗത്തിൻ്റെ സ്ഥാപിത ഗ്രൂപ്പ് താത്പര്യങ്ങൾ മൂലമാണെന്ന ആരോപണവും ഉണ്ട്.

ഇത് കൂടാതെ കറുകച്ചാലിൽ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട ഈ അംഗത്തിന് കടുത്തുരുത്തിയിൽ ചുമതലകൾ നൽകുന്നതിൻ്റെ മാനദണ്ഡമെന്താണെന്നും പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ പി.സി ചാക്കോ സ്വീകരിച്ച മാതൃകാ നിലപാട് ഈ അംഗവും കൈക്കൊള്ളമെന്നും പാർട്ടിയേ ഇനിയും വിൽപന ചരക്കാക്കുവാൻ ഉത്തരക്കാരെ അനുവദിക്കില്ലെന്നും ഒരു ബ്ലോക്ക് കമ്മറ്റി അംഗം അഭിപ്രായപ്പെട്ടു. നിയമസഭാ തെരെഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കെ കോൺഗ്രസ്സിൽ ഉയർന്നു വരുന്ന പ്രതിഷേധങ്ങളും പരാതികളും പരിഹരിക്കാനാവാത്തത് നേതൃത്വത്തേ വിഷമിപ്പിച്ചിരിക്കുകയാണ്.