കോളിളക്കമുണ്ടാക്കിയ ശബരിമല സ്ത്രീപ്രവേശനത്തെ നേരിട്ടത് ഏറെ സമചിത്തതയോടെ ; ഇറ്റലിയിൽ നിന്നും റാന്നിയിലെത്തിയ കോവിഡിനെ നിയന്ത്രിച്ചത് റൂട്ട് മാപ്പിലൂടെ : ലോക്ഡൗണിൽ ചുമടെടുത്ത ജില്ലാ കളക്ടർ ; കളക്ടർ ബ്രോ പി.ബി നൂഹ് പടിയിറങ്ങുമ്പോൾ പത്തനംതിട്ടയ്ക്ക് ഇനി നഷ്ടബോധത്തിന്റെ ദിവസങ്ങൾ

കോളിളക്കമുണ്ടാക്കിയ ശബരിമല സ്ത്രീപ്രവേശനത്തെ നേരിട്ടത് ഏറെ സമചിത്തതയോടെ ; ഇറ്റലിയിൽ നിന്നും റാന്നിയിലെത്തിയ കോവിഡിനെ നിയന്ത്രിച്ചത് റൂട്ട് മാപ്പിലൂടെ : ലോക്ഡൗണിൽ ചുമടെടുത്ത ജില്ലാ കളക്ടർ ; കളക്ടർ ബ്രോ പി.ബി നൂഹ് പടിയിറങ്ങുമ്പോൾ പത്തനംതിട്ടയ്ക്ക് ഇനി നഷ്ടബോധത്തിന്റെ ദിവസങ്ങൾ

സ്വന്തം ലേഖകൻ

പത്തനംതിട്ട: സമാനതകളില്ലാത്ത ഒന്നിന് പിറകെ പല വിവാദങ്ങളും പത്തനംതിട്ടയെ തേടിയെത്തിയപ്പോഴാണ് ജില്ലാ കളക്ടറായി പി.ബി നൂഹ് ചുമതലയേൽക്കുന്നത്. 2018 ജൂൺ മൂന്നിന് കളക്ടറായി എത്തിയ പി.ബി നൂഹ് നേരിട്ട ഏറ്റവും വലിയ പ്രശ്‌നം ശബരിമലയിലെ സ്ത്രീ പ്രവേശനമായിരുന്നു.

ഇതിന് പിന്നാലെ വന്ന പ്രളയം, ഒപ്പം കൊറോണയും. ഈ വെല്ലുവിളികളെ എല്ലാം മുന്നിൽ നിന്ന് സമചിത്തതയോടെ നേരിട്ട വ്യക്തിയായിരുന്നു നൂഹ്. ഏറെ വിവാദങ്ങളും കോളിളക്കവും സൃഷ്ടിച്ച ശബരിമല സ്ത്രീ പ്രവേശന വിവാദത്തിൽ സർക്കാരും പൊലീസും പ്രതിക്കൂട്ടിലായപ്പോഴും കളക്ടറെ മാത്രം ജനം ഗോ ബാക്ക് പറഞ്ഞ് ഓട്ടിച്ചു വിട്ടില്ല. നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്ന് വലിയൊരു പ്രശ്‌നത്തെ സങ്കീർണ്ണമാക്കാതെ നോക്കിയ ജനകീയ കളക്ടറായിരുന്നു നൂഹ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് വർഷത്തോളം കളക്ടറായിരുന്ന നൂഹ് ജില്ലയിൽ നിന്ന് പുതിയ ഉത്തരവാദിത്തവുമായി മടങ്ങുകയാണ്. ഞങ്ങളെ വിട്ടിട്ടുപോകല്ലേ സാർ’ ബുധനാഴ്ച രാത്രി ജില്ലാ കളക്ടർ പി.ബി.നൂഹിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് വന്നു നിറഞ്ഞ സന്ദേശങ്ങളിലേറെയും ഈ വാക്കുകളായിരുന്നു.

കേരളത്തിൽ ഇതുവരെ ഒരു ജില്ലാ കളക്ടർക്കും കിട്ടാത്ത അംഗീകാരം. സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ചാണ് നൂഹ് ഈ സ്‌നേഹമൊക്കെ കവർന്നെടുത്തത്. മൂവാറ്റുപുഴ സ്വദേശിയായ നൂഹ് 2012 സിവിൽ സർവീസ് ബാച്ച് അംഗമാണ്. മകരവിളക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിടെയാണ് പുതിയ നിയമനം.

സഹകരണ രജിസ്ട്രാർ നരസിംഹുഗാരി ടി.എൽ. റെഡ്ഡി ആണ് പുതിയ പത്തനംതിട്ട കളക്ടർ. പി.ബി. നൂഹിനെ സഹകരണ രജിസ്ട്രാറായാണ് മാറ്റി നിയമിച്ചിരിക്കുന്നത്. സർവീസ് ജീവിതത്തിൽ പകരംവെയ്ക്കാനാകാത്ത അനുഭവങ്ങളാണ് പത്തനംതിട്ട ജില്ല നൽകിയത് എന്ന് കളക്ടറും പറയുന്നു.

ലോക് ഡൗൺ കാലത്ത് കോന്നിയിൽ ആദിവാസി കോളനിയിലേക്ക് ആഹാരസാധനങ്ങൾ ചുമന്നെത്തിക്കാനും ജില്ലാ കളക്ടറായിരുന്നു മുന്നിൽ. തൊഴിലില്ലാതെ വലഞ്ഞ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും താമസസൗകര്യങ്ങളും ഉറപ്പിക്കാനും ഇദ്ദേഹത്തിനായി. കോവിഡ് കാലത്ത് ഇറ്റലിയിൽ നിന്ന് വന്ന ഐത്തലക്കാരും. ചികിത്സ തേടാതെ ഐത്തലക്കാർ അലഞ്ഞു തിരിഞ്ഞു നടന്ന സഞ്ചാരപഥം കണ്ടെത്തിയ ജില്ലാ കളക്ടർക്ക് ജനം കൈയ്യടിച്ചു.

നിസാമുദ്ദീനിൽ പോയ പത്തനംതിട്ടക്കാരെ മാത്രമല്ല മറ്റു ജില്ലകളിൽ നിന്നുള്ള 20 പേരെക്കൂടി കണ്ടെത്തിയത് പത്തനംതിട്ട ജില്ലാ കളശക്ടറുടെ സർവൈലൻസ് ടീം ആയിരുന്നു. ഇതും കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധേയമായി അടയാളപ്പെടുത്തുന്നു.