കോളിളക്കമുണ്ടാക്കിയ ശബരിമല സ്ത്രീപ്രവേശനത്തെ നേരിട്ടത് ഏറെ സമചിത്തതയോടെ ; ഇറ്റലിയിൽ നിന്നും റാന്നിയിലെത്തിയ കോവിഡിനെ നിയന്ത്രിച്ചത് റൂട്ട് മാപ്പിലൂടെ : ലോക്ഡൗണിൽ ചുമടെടുത്ത ജില്ലാ കളക്ടർ ; കളക്ടർ ബ്രോ പി.ബി നൂഹ് പടിയിറങ്ങുമ്പോൾ പത്തനംതിട്ടയ്ക്ക് ഇനി നഷ്ടബോധത്തിന്റെ ദിവസങ്ങൾ
സ്വന്തം ലേഖകൻ പത്തനംതിട്ട: സമാനതകളില്ലാത്ത ഒന്നിന് പിറകെ പല വിവാദങ്ങളും പത്തനംതിട്ടയെ തേടിയെത്തിയപ്പോഴാണ് ജില്ലാ കളക്ടറായി പി.ബി നൂഹ് ചുമതലയേൽക്കുന്നത്. 2018 ജൂൺ മൂന്നിന് കളക്ടറായി എത്തിയ പി.ബി നൂഹ് നേരിട്ട ഏറ്റവും വലിയ പ്രശ്‌നം ശബരിമലയിലെ സ്ത്രീ പ്രവേശനമായിരുന്നു. ഇതിന് പിന്നാലെ വന്ന പ്രളയം, ഒപ്പം കൊറോണയും. ഈ വെല്ലുവിളികളെ എല്ലാം മുന്നിൽ നിന്ന് സമചിത്തതയോടെ നേരിട്ട വ്യക്തിയായിരുന്നു നൂഹ്. ഏറെ വിവാദങ്ങളും കോളിളക്കവും സൃഷ്ടിച്ച ശബരിമല സ്ത്രീ പ്രവേശന വിവാദത്തിൽ സർക്കാരും പൊലീസും പ്രതിക്കൂട്ടിലായപ്പോഴും കളക്ടറെ മാത്രം ജനം ഗോ ബാക്ക് […]