പഴം സൗജന്യമായി നല്‍കിയില്ല’; ഭിന്നശേഷിക്കാരനായ ഉന്തുവണ്ടി കച്ചവടക്കാരനെ ക്രൂരമായി മര്‍ദിച്ചു, പ്രതി അറസ്റ്റില്‍

പഴം സൗജന്യമായി നല്‍കിയില്ല’; ഭിന്നശേഷിക്കാരനായ ഉന്തുവണ്ടി കച്ചവടക്കാരനെ ക്രൂരമായി മര്‍ദിച്ചു, പ്രതി അറസ്റ്റില്‍

സ്വന്തം ലേഖകൻ

മുംബൈ :വാഴപ്പഴം സൗജന്യമായി നല്‍കിയില്ലെന്ന് ആരോപിച്ച്‌ ഭിന്നശേഷിക്കാരനായ ഉന്തുവണ്ടി കച്ചവടക്കാരനെ ക്രൂരമായി മര്‍ദിച്ച്‌ യുവാവ്.

മഹാരാഷ്ട്രയിലെ ഭയന്ദറില്‍ പട്ടാപ്പകലായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് വാഴപ്പഴം സൗജന്യമായി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഭിന്നശേഷിക്കാരനായ പഴക്കച്ചവടക്കാരനെ യുവാവ് മര്‍ദിച്ചത്. നടുറോഡില്‍ നിരവധി പേര്‍ നോക്കി നില്‍ക്കെയും വാഹനങ്ങള്‍ പായുന്നതിനിടെയുമായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

ഭയന്ദര്‍ വെസ്റ്റിലെ താക്കൂര്‍ ഗലിക്ക് പുറത്ത് യുവാവ് തന്റെ വണ്ടിയില്‍ കച്ചവടം നടത്തുമ്ബോള്‍ പ്രതി നാല് പഴം വെറുതെ തരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കച്ചവടക്കാരന്‍ വിസമ്മതിച്ചു. തുടര്‍ന്ന് പ്രതി ഇയാളെ മര്‍ദിക്കുകയും ചവിട്ടുകയും ബലമായി പിടിച്ച്‌ തള്ളുകയും ചെയ്തു.

ഇതോടെ ഒരു ലോറിയുടെ ടയറിന് സമീപത്തേക്കാണ് കച്ചവടക്കാരന്‍ ചെന്നുവീണത്. പൊടുന്നനെ ചാടിയെഴുന്നേറ്റതിനാല്‍ വന്‍ അപകടം ഒഴിവായി. തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടുകയും യുവാവിനെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇവരോടും ഇയാള്‍ തട്ടിക്കയറുകയാണ് യുവാവ് ചെയ്തത്.

Tags :