play-sharp-fill
പത്തുജീവനുകള്‍ കാത്ത് റിസല്‍ട്ടിന് കാത്തുനില്‍ക്കാതെ യാത്രയായ സാരംഗിന് എല്ലാ വിഷയങ്ങളിലും എ പ്ലസ്; കേരളത്തിന് നോവായി ആറ്റിങ്ങലിലെ പത്താംക്ലാസുകാരന്‍

പത്തുജീവനുകള്‍ കാത്ത് റിസല്‍ട്ടിന് കാത്തുനില്‍ക്കാതെ യാത്രയായ സാരംഗിന് എല്ലാ വിഷയങ്ങളിലും എ പ്ലസ്; കേരളത്തിന് നോവായി ആറ്റിങ്ങലിലെ പത്താംക്ലാസുകാരന്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച ആറ്റിങ്ങല്‍ ബോയ്സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥി സാരംഗിന് എസ്‌എസ്‌എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്.

ഇന്ന് എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിക്കവെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഗ്രേസ് മാര്‍ക്കില്ലാതെയാണ് സാരംഗ് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ആറിന് വൈകിട്ട് 3 മണിക്ക് ഓട്ടോറിക്ഷയില്‍ അമ്മയുമായി യാത്ര ചെയ്യുമ്ബോള്‍ തോട്ടയ്ക്കാട് കുന്നത്ത്കോണം പാലത്തിനു സമീപം വെച്ചാണ് സാരംഗ് അപകടത്തില്‍പെട്ടത്. ഗുരുതരമായി പരിക്കേറ്റു തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ബുധനാഴ്ച രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു. കരവാരം പഞ്ചായത്തിലെ വഞ്ചിയൂര്‍ നടക്കാപറമ്ബ് നികുഞ്ജത്തില്‍ ആര്‍ട്ടിസ്റ്റ് ബിനീഷ് കുമാറിന്റെയും രജനിയുടെയും മകനാണ് സാരംഗ്.

സാരംഗിന്റെ ഹൃദയം, കരള്‍, കണ്ണുകള്‍, മജ്ജ തുടങ്ങിയ അവയവങ്ങള്‍ 10 പേര്‍ക്കായി നല്‍കുവാന്‍ മാതാപിതാക്കള്‍ തീരുമാനിച്ച്‌ സമ്മതം നല്‍കി. അവയെല്ലാം നല്‍കിയശേഷം ഇന്ന് ഉച്ചയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.സാരംഗ് പഠിച്ച ആറ്റിങ്ങല്‍ ബോയ്സ് ഹൈസ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ശേഷം നാലുമണിയോടെ വീട്ടിലെത്തിക്കും. തുടര്‍ന്ന് സംസ്കാരം നടക്കും.

നന്നായി ഫുട്ബോള്‍ കളിക്കുന്ന സാരംഗ് തന്റെ ജീവശ്വാസമായിട്ടാണ് ഫുട്ബോളിനെ കരുതിയിരുന്നത് എന്ന് കൂട്ടുകാര്‍ വേദനയോടെ ഓര്‍ക്കുന്നു.വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മെഡിക്കല്‍ കോളേജിലെത്തി സാരംഗിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചിരുന്നു.

Tags :