പത്തനംതിട്ടയില്‍ പിക്കപ്പ് വാൻ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

പത്തനംതിട്ടയില്‍ പിക്കപ്പ് വാൻ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

പത്തനംതിട്ട: പച്ചക്കറി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ രണ്ടുപേർ മരിച്ചു.

പത്തനംതിട്ട -കോഴഞ്ചേരി റോഡില്‍ പുന്നലത്ത് പടിക്ക് സമീപത്താണ് അപകടമുണ്ടായത്.
കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ചത്.

ഗാനമേള ട്രൂപ്പിന്റെ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചതെന്നാണ് വിവരം.
പച്ചക്കറി ലോറി കോഴഞ്ചേരിയില്‍ നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുന്നപ്ര സ്വദേശികളുടേതാണ് പിക്കപ്പ് വാൻ. സീതത്തോട്ടിലെ പരിപാടിക്കു ശേഷം മടങ്ങുകയായിരുന്നു ഗാനമേള സംഘം. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് പൂർണമായും തകർന്നു.