
പത്തനംതിട്ട: ഉഷ്ണ തരംഗ സാധ്യത ഉയർന്ന പശ്ചാത്തലത്തിൽ ജില്ലയിൽ അവധിക്കാല ക്ലാസുകൾ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്കൂളുകളിലും ട്യൂഷൻ സെൻററുകളിലും നടക്കുന്ന എല്ലാ വേനൽക്കാല ക്ലാസുകളും താൽക്കാലികമായി നിർത്തിവെക്കണമെന്നാണ് നിർദേശം.
സംസ്ഥാനത്ത് താപനില ഉയർന്ന നിലയിൽ തുടരുകയാണ്. നിലവിൽ 12 ജില്ലകളിൽ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. പാലക്കാട് ജില്ലയിൽ 40°C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലത്ത് 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37°C വരെയും താപനില ഉയർന്നേക്കാം. തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാമെന്നും മുന്നറിയിപ്പുണ്ട്. ഈ മാസം 24 വരെ കടുത്ത ചൂട് തുടരുമെന്നാണ് സൂചന. ചിലയിടങ്ങളിൽ വേനൽമഴ ലഭിക്കാനും സാധ്യതയുണ്ട്.
ജനങ്ങൾക്ക് ജാഗ്രത നിർദേശം:

Whatsapp Group 1 | Whatsapp Group 2 |Telegram Group
പകൽ സമയത്ത് ഉയർന്ന അൾട്രാവയലറ്റ് കിരണങ്ങൾ ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്ര പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാം. അതിനാൽ പൊതുജനങ്ങൾ നിർബന്ധമായും മുൻകരുതൽ സ്വീകരിക്കണം.
- രാവിലെ 10 മുതൽ വൈകിട്ട് 3 വരെ സൂര്യപ്രകാശം പരമാവധി ഒഴിവാക്കുക
- പുറത്തുപോകുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക
- ശരീരം മൂടുന്ന ലഘുവായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
- പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ പ്രത്യേക ശ്രദ്ധ പുലർത്തണം
- ചൂട് ശക്തമായ സാഹചര്യത്തിൽ ആരോഗ്യസംരക്ഷണത്തിന് മുൻഗണന നൽകണമെന്നും അധികൃതർ അറിയിച്ചു.









