Wednesday, April 22, 2026

വിനോദയാത്രയ്ക്കിടെ വെള്ളച്ചാലില്‍ വീണ് അഞ്ച് വയസുകാരൻ മരിച്ച സംഭവം; പാര്‍ക്കിന് സ്റ്റോപ്പ് മെമ്മോ നല്‍കി

Spread the love

കൊച്ചി: വിനോദയാത്രയ്ക്കിടെ വെള്ളച്ചാലില്‍ വീണ് അഞ്ച് വയസുകാരൻ മരിച്ച സംഭവത്തിൽ ജംഗിള്‍ പാര്‍ക്കിന് സ്റ്റോപ്പ് മെമ്മോ നല്‍കി പ‍ഞ്ചായത്ത്. കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കില്‍ വച്ച് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം നടന്നത്.

video
play-sharp-fill

കോട്ടയം ചെങ്ങളം വലിയകളപ്പത്തറ വീട്ടില്‍ മുഹമ്മദ് നസീർ- ആരിഫ ദമ്പതികളുടെ മകൻ ആദമാണ് മരിച്ചത്. നഗരത്തിലെ പ്രമുഖ സ്കൂളിലെ പ്രീകെജി വിദ്യാർത്ഥിയാണ് കുട്ടി.

ആദം ഉള്‍പ്പെടെ 25 കുട്ടികളാണ് പാർക്കില്‍ എത്തിയത്. സംസാരശേഷി കുറവുള്ള ആദം അദ്ധ്യാപികയുടെ കൈയിലായിരുന്നു. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാനായി പാര്‍ക്കിലെ ഒരു മുറിയിലേക്ക് കുട്ടികളെ കൊണ്ടു വരുന്നതിനിടെ ഒരു കുട്ടി മുറിയില്‍ നിന്ന് ഇറങ്ങിയോടി. ഈ സമയത്ത് ആദത്തെ നിലത്തുനിർത്തിയ ശേഷം അദ്ധ്യാപിക ആ കുട്ടിയുടെ പുറകെ പോയി. തിരികെ എത്തിയ അദ്ധ്യാപിക ആദം മുറിയിലുണ്ടാകുമെന്ന് കരുതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുടെ എണ്ണം എടുത്തപ്പോഴാണ് ആദത്തിനെ കാണാനില്ലെന്ന കാര്യം അദ്ധ്യാപകർ മനസിലാക്കുന്നത്.തുടർന്ന് മുറിയില്‍ എത്തി പരിശോധിച്ചെങ്കിലും ആദത്തിനെ കണ്ടില്ല. പിന്നീട് പാർക്കിന്റെ പരിസര പ്രദേശങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ ടീഷർട്ട് വെള്ളച്ചാലിന് സമീപം കിടക്കുന്നത് കണ്ടു.