പത്തനംതിട്ട തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണം; പുരയിടത്തില്‍ ഇറങ്ങിയ ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ മധ്യവയസ്കനെ കാട്ടാന ആക്രമിച്ച് കൊന്നു
പത്തനംതിട്ട: തുലാപ്പള്ളി പുളിയന്‍കുന്ന് മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.
പുളിയന്‍കുന്ന് മല കുടിലില്‍ ബിജു (52) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ബിജുവിന്റെ മൃതദേഹം വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലത്തില്‍ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടുമുറ്റത്ത് നിന്ന് അനക്കം കേട്ട് പുറത്ത് ഇറങ്ങിയപ്പോള്‍ ആന ആക്രമിക്കുകയായിരുന്നു. പുരയിടത്തില്‍ ഇറങ്ങിയ ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവമെന്ന് സമീപവാസികള്‍ പറഞ്ഞു.
Third Eye News Live
0