വനിതാ ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് ആത്മഹത്യ തടയാനുള്ള അസോസിയേഷൻ കൗണ്‍സിലര്‍
മേപ്പാടി: വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
സ്വകാര്യ മെഡിക്കല്‍ കോളജിലെ ജനറല്‍ സർജറി വിഭാഗം അസിസ്റ്റൻ്റ് പ്രഫസർ ഡോ.കെ.ഇ ഫെലിസ് നസീർ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറൂഖ് സ്വദേശിനിയാണ്.
ആശുപത്രിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നടപടികള്‍ക്ക് ശേഷം നാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടം നടത്തും. ഡോക്ടർമാരിലെ സമ്മർദം കുറയ്ക്കാനും ആത്മഹത്യ തടയുന്നതിനും പ്രവർത്തിക്കുന്ന അസോസിയേഷനിലെ കൗണ്‍സിലറാണ്. വൈകിട്ട് അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്നെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
Third Eye News Live
0