play-sharp-fill
പത്തനംതിട്ട സെന്‍ട്രൽ ജംഗ്ഷനിലൂടെ യുവതിയുടെ ഓട്ടം; അമ്പരന്ന് നാട്ടുകാര്‍ പിറകെ ഓടി; ആളുകളുടെ തിരക്ക് കണ്ട് പിന്നാലെയെത്തി ട്രാഫിക് പൊലീസ്;  പിന്നീട് സംഭവിച്ചത്…..!

പത്തനംതിട്ട സെന്‍ട്രൽ ജംഗ്ഷനിലൂടെ യുവതിയുടെ ഓട്ടം; അമ്പരന്ന് നാട്ടുകാര്‍ പിറകെ ഓടി; ആളുകളുടെ തിരക്ക് കണ്ട് പിന്നാലെയെത്തി ട്രാഫിക് പൊലീസ്; പിന്നീട് സംഭവിച്ചത്…..!

സ്വന്തം ലേഖിക

പത്തനംതിട്ട: പത്തനംതിട്ട സെന്‍ട്രന്‍ ജംഗ്ഷനിലൂടെ യുവതിയുടെ ഓട്ടം.

കാര്യമറിയാതെ യുവതിക്ക് പിന്നാലെ നാട്ടുകാരും പാഞ്ഞു. പൊലീസ് സ്റ്റേഷന്‍ – ആഴൂര്‍ റോഡില്‍ കുറച്ചുസമയത്തേക്ക് ഗതാഗത സ്ഥംഭനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളുകളുടെ തിരക്ക് കണ്ട് പട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന ട്രാഫിക് പൊലീസ് എത്തി യുവതിയോട് കാര്യം തിരക്കി. ഒന്നും ഇല്ല എന്നായിരുന്നു യുവതിയുടെ ആദ്യ മറുപടി.

പിന്നാലെ നാട്ടുകാര്‍ കാര്യം തിരക്കിയതോടെ ഇവര്‍ സത്യാവസ്ഥ വെളിപ്പെടുത്താന്‍ നിര്‍ബന്ധിതയായി.

ടൗണില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ എത്തിയതായിരുന്നു യുവതി. ഇതിനിടയില്‍ ഇരുവരും തമ്മില്‍ വഴക്കായി.

തുടര്‍ന്ന് ഭാര്യയെ വഴിയിലിറക്കി വിട്ട് യുവാവ് പോയി. ഭര്‍ത്താവിനെ പിന്‍തുടര്‍ന്ന യുവതിയെയാണ് നാട്ടുകാര്‍ പിന്തുടര്‍ന്ന പോയത്.