play-sharp-fill
മഴയെ തുടർന്ന് പത്തനംത്തിട്ട ജില്ലയിൽ യാത്ര നിരോധനം ; തൊഴിലുറപ്പ്  ജീവനക്കാർക്കും വിലക്ക്  ഏർപ്പെടുത്തി

മഴയെ തുടർന്ന് പത്തനംത്തിട്ട ജില്ലയിൽ യാത്ര നിരോധനം ; തൊഴിലുറപ്പ് ജീവനക്കാർക്കും വിലക്ക് ഏർപ്പെടുത്തി

പത്തനംത്തിട്ട :  കനത്ത  മഴയെ തുടർന്ന്  പത്തനംത്തിട്ട ജില്ലയില്‍ യാത്രാ നിരോധനം ഏർപ്പെടുത്തി. രാത്രി 7 മുതല്‍ രാവിലെ 6 വരെ മലയോര മേഖലയിലേക്കുള്ള യാത്രകള്‍ നിയന്ത്രണം ഏർപ്പെടുത്തിയത്.

തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയക്കും നിരോധനമുണ്ട്. മെയ് 23 വരെയാണ് നിരോധനം ഏർപ്പെടുത്തിയത്.

ഗവി ഉള്‍പ്പെടെ വിനോദ സഞ്ചാര മേഖലയിലേക്കും യാത്ര നിരോധനമുണ്ട്. ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചു. എല്ലാ താലൂക്കുകളിലും ക്യാമ്പുകൾ സജ്ജമാക്കി. റാന്നി, കോന്നി മേഖലയില്‍ ദുരന്തസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ ആളുകളെ ഒഴിപ്പിക്കും. ദുരന്തനിവാരണവുമായി ബന്ധപെട്ട ഉദ്യോഗസ്ഥർ ജില്ല വിട്ടു പോകരുതെന്ന കർശന നിർദേശം ജില്ലാ കളക്ടർ പുറപ്പെടുവിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group