എടീ കൊച്ചേ ഐ.ലൈവ് യൂ’ രാവിലെ ദൈവ വചനങ്ങള്‍, രാത്രിയില്‍ സ്ത്രീകളോട് അശ്ലീലം; ചർച്ച് ഓഫ് ഗോഡിലെ പാസ്റ്റര്‍ക്കെതിരെ ജില്ല പോലീസ് മേധാവിക്കും ചര്‍ച്ച് ഓഫ് കേരളാ റീജയനിലും യുവതിയുടെ പരാതി; ദൈവദാസന്‍ പാസ്റ്റര്‍ തോമസ് ജോണ്‍ കുടുങ്ങുമെന്നുറപ്പായി

എടീ കൊച്ചേ ഐ.ലൈവ് യൂ’ രാവിലെ ദൈവ വചനങ്ങള്‍, രാത്രിയില്‍ സ്ത്രീകളോട് അശ്ലീലം; ചർച്ച് ഓഫ് ഗോഡിലെ പാസ്റ്റര്‍ക്കെതിരെ ജില്ല പോലീസ് മേധാവിക്കും ചര്‍ച്ച് ഓഫ് കേരളാ റീജയനിലും യുവതിയുടെ പരാതി; ദൈവദാസന്‍ പാസ്റ്റര്‍ തോമസ് ജോണ്‍ കുടുങ്ങുമെന്നുറപ്പായി

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: രാവിലെ ദൈവവചനങ്ങള്‍ പ്രസംഗിക്കും. രാത്രിയില്‍ ‘എടീ കൊച്ചേ ഐ ലൗവ് യൂ’..എന്ന തരത്തിലുള്ള മെസേജുകള്‍ സ്ത്രീകളുടെ ഫേസ്ബുക്ക് മെസേഞ്ചറിലേക്ക് അയച്ച് കൊടുത്തു നിര്‍വൃതിയടയും.

പാസ്റ്റര്‍ തോമസ് ജോണിനെതിരെ കോട്ടയം ആര്‍പ്പൂക്കര സ്വദേശിനിയായ യുവതി ഓവര്‍സീയര്‍ ആന്റ് കൗണ്‍സില്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയണിലും, കോട്ടയം ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃത്തിക്കെട്ടതും അശ്ലീലം നിറഞ്ഞതുമായ മെസേജുകളാണ് പാസ്റ്റര്‍ തോമസ് ജോണ്‍ യുവതിയ്ക്ക് അയച്ചുകൊടുത്തത്. ഇടയ്ക്ക് ഫേസ്ബുക്ക് മെസേഞ്ചറില്‍ വീഡിയോ കോളില്‍ വരാനും വിരുതനായ പാസ്റ്റര്‍ തോമസ് ജോണ്‍ മടികാട്ടിയില്ല. ഇതിന്റെയെല്ലാം സ്‌ക്രീന്‍ ഷോട്ട് എടുത്തുവെച്ചിട്ടാണ് പാസ്റ്റര്‍ തോമസ് ജോണിനെതിരെ യുവതി പരാതി നല്‍കിയിരിക്കുന്നത്.

മിക്കദിവസങ്ങളിലും രാത്രികളിലാണ് പാസ്റ്റര്‍ യുവതിയുടെ മെസേഞ്ചറിലേക്ക് മെസേജുകള്‍ അയച്ചുകൊടുക്കുന്നത്. ആദ്യം സൗഹൃദപരമായി തുടങ്ങിയ ചാറ്റിംഗ് പിന്നീട് അശ്ലീലയിലേക്ക് വഴിമാറുകയായിരുന്നു.

കിസ്സിംഗ്, ലൗ സ്‌മൈലികളുമാണ് പാസ്റ്റര്‍ക്ക് താത്പര്യം. അതിനിടയില്‍ മാറിടത്തിന്റെ സൈസും പാസ്റ്റര്‍ തിരക്കുന്നുണ്ട്. വീട്ടില്‍ ആരൊക്കെയുണ്ട്. വീട് എവിടെയാണ്. ഒരു കടിതരട്ടേ. ഏത് ചര്‍ച്ചിലാ എന്നിങ്ങനെ നീളുന്നു പാസ്റ്ററുടെ പാതിരകിന്നാരം.

ദൈവവചനം മത്രം പ്രസംഗിച്ചു നടക്കുന്ന പാസ്റ്റര്‍ക്ക് രാത്രിയിലാണ് പിശാചിന്റെ പരകായപ്രവേശം ഉണ്ടാകുന്നത്. അതോടെ പാസ്റ്റര്‍ സഭയിലെത്തുന്ന പെണ്ണുങ്ങള്‍ക്ക് ഫേസ്ബുക്ക് മെസേഞ്ചറിലേക്ക് അശ്ലീലത നിറഞ്ഞ മെസേജുകള്‍ അയച്ച് തുടങ്ങും. പകല്‍ വെളിച്ചത്തില്‍ അമ്മ, സഹോദരി, മകള്‍ എന്നെല്ലാം വിശേഷിപ്പിക്കുന്ന സ്ത്രീകള്‍ രാത്രിയില്‍ പ്രായഭേദമന്യേ പാസ്റ്റര്‍ക്ക് ‘ടാ…’ ആണ്.

ഇയാള്‍ക്കെതിരെ നിരവധി യുവതികള്‍ മുന്‍പ് പരാതി പറഞ്ഞിട്ടുണ്ടെങ്കിലും ഔദ്യോഗികമായ പരാതിയുമായി ഒരു സ്ത്രീ മുന്നിട്ടിറങ്ങുന്നത് ആദ്യമാണ്. സ്ത്രീകളെ സഹോദരി എന്ന് മാത്രം വിളിച്ച് അഭിസംബോധന ചെയ്യുന്ന ഈ പാസ്റ്ററുടെ തനിനിറം പുറത്ത് വന്നതോടെ ഇനിയും ഇയാള്‍ക്കെതിരെ പരാതിയുമായി ധൈര്യപൂര്‍വ്വം സ്ത്രീകള്‍ രംഗത്തെത്തുമെന്ന് പ്രതീക്ഷിക്കാം