ശക്തമായ മഴയും മഞ്ഞും; പരുന്തുംപാറയില്‍ ട്രക്കിംഗിനെത്തിയ യുവാക്കളുടെ ഓഫ് റോഡ് ജീപ്പ് മറിഞ്ഞു
പീരുമേട്: വിനോദ സഞ്ചാരകേന്ദ്രമായ പരുന്തുംപാറയില്‍ ശനിയാഴ്ച രാത്രിയില്‍ പുറത്ത് നിന്ന് ട്രക്കിംഗിനെത്തിയ യുവാക്കളുടെ വാഹനം മലമുകളിലേക്ക് ഓടിച്ച് കയറുമ്പോള്‍ തെന്നി മറിഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് ശക്തമായ മഴയും മഞ്ഞുമായിരുന്നു. വാഹനത്തിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ ജീപ്പ് ഡ്രൈവർമാരുടെ സഹായത്താല്‍ മറിഞ്ഞ വാഹനം നിവർത്തി എടുത്ത് പോവുകയായിരുന്നു. ജില്ലാ കളക്ടർ ഓഫ് റോഡ് സവാരി നിരോധിച്ചിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതാനും മാസങ്ങള്‍ക്ക് മുൻപും പരുന്തുംപാറയില്‍ ഓഫ് റോഡ് സവാരി നടത്തിയിരുന്നു.
Third Eye News Live
0