play-sharp-fill
ഇന്ത്യൻ പോസ്റ്റ് ഓഫീസിന് കീഴിൽ പത്താം ക്ലാസ് പാസായവർക്ക് നിരവധി തൊഴിലവസരങ്ങൾ; പരീക്ഷയില്ലാതെ നേരിട്ട് ജോലിക്കായി അപേക്ഷിക്കാം, അടിസ്ഥാന യോഗ്യത എസ്എസ്എൽസി, 29,380 രൂപ വരെ ശമ്പളം, ഓഗസ്റ്റ് 5 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ഇന്ത്യൻ പോസ്റ്റ് ഓഫീസിന് കീഴിൽ പത്താം ക്ലാസ് പാസായവർക്ക് നിരവധി തൊഴിലവസരങ്ങൾ; പരീക്ഷയില്ലാതെ നേരിട്ട് ജോലിക്കായി അപേക്ഷിക്കാം, അടിസ്ഥാന യോഗ്യത എസ്എസ്എൽസി, 29,380 രൂപ വരെ ശമ്പളം, ഓഗസ്റ്റ് 5 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

പത്താം ക്ലാസ് പാസായവർക്ക് ഇന്ത്യൻ പോസ്റ്റ് ഓഫീസിന് കീഴിൽ ജോലി നേടാൻ സുവർണാവസരം. നിരവധി ഒഴവുകൾ.

ഗ്രാമീണ് ഡാക് സേവക് പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. പരീക്ഷയില്ലാതെ നേരിട്ട് ജോലിക്കായി അപേക്ഷിക്കാം. എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യത.

ആകെ 44228 ഒഴിവുകളിലേക്ക് നടക്കുന്ന മെഗാ റിക്രൂട്ട്മെന്റാണിത്. കേരളത്തിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 5 വരെ ഓൺലൈനായി അപേക്ഷ നൽകാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തിക& ഒഴിവ്

ഇന്ത്യ പോസ്റ്റ് സർവീസിന് കീഴിൽ ഗ്രാമീൺ ഡാക് സേവക് പോസ്റ്റിലേക്ക് നിയമനം. പോസ്റ്റ്മാന്, പോസ്റ്റ് മാസ്റ്റർ റിക്രൂട്ട്മെന്റുകളാണ് നടക്കുന്നത്.

ആകെ 44228 ഒഴിവുകളാണുള്ളത്. ഇന്ത്യയൊട്ടാകെ നിയമനം നടക്കും. കേരളത്തില് 2433 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

18 വയസ് മുതൽ 40 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് ഇളവുണ്ടായിരിക്കും.

പത്താം ക്ലാസ് വിജയം, അതത് സംസ്ഥാനങ്ങളിലെ മാതൃഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം.
കമ്പ്യൂട്ടർ പരിജ്ഞാനം. സൈക്കിൾ ചവിട്ടാൻ അറിഞ്ഞിരിക്കണം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10,000 രൂപയാണ് അടിസ്ഥാന ശമ്പളം. ഇത് 29,380 രൂപ വരെ ഉയരാം.
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ തപാൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച്‌ കൂടുതൽ വിവരങ്ങളറിയാം.

വനിതകൾ, എസ്.സി, എസ്.ടി, ട്രാന്സ്ജെൻഡർ, പിഡബ്ലൂബിഡി വിഭാഗക്കാർക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവർ ഓൺലൈനായി 100 രൂപ ഫീസടക്കണം.

ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോദഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ച്‌ മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നൽകുക.