‘പാര്‍സലില്‍ ഓര്‍ഡര്‍ ചെയ്ത എല്ലാ സാധനങ്ങളുമില്ല’; ഹോട്ടലുടമയെവെട്ടി പരിക്കേല്‍പ്പിച്ച ആറംഗ സംഘത്തിലെ 4 പേര്‍ പിടിയില്‍.
തിരുവനന്തപുരം: ഹോട്ടല്‍ ഉടമയെ വെട്ടി പരിക്കേല്‍പ്പിച്ച ആറംഗ സംഘത്തിലെ 4 പേര്‍ പിടിയില്‍. വര്‍ക്കല ആര്‍ ടി ഒ ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന സംസം ഹോട്ടല്‍ ഉടമ നൗഷാദി(47) നാണ് വെട്ടേറ്റത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 17 ന് രാത്രിയിലാണ് ആറംഗ സംഘം ആക്രമിച്ചത്. സംഭവത്തില്‍ വെട്ടൂര്‍ സ്വദേശി റിക്കാസ് മോൻ, കോരാണി സ്വദേശി ഉണ്ണി എന്ന് വിളിക്കുന്ന ബിജു, പാലച്ചിറ സ്വദേശി കിട്ടൂസ്, ശ്രീക്കുട്ടൻ എന്ന് വിളിക്കുന്ന ശ്രീജിത്ത് എന്നിവരെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു.
ഇവര്‍ നൗഷാദിന്റെ ഹോട്ടലില്‍ നിന്നും സംഭവം നടക്കുന്നതിന് തലേന്ന് ഭക്ഷണം പാര്‍സല്‍ വാങ്ങിയിരുന്നു. ഓര്‍ഡര്‍ ചെയ്ത എല്ലാ സാധനങ്ങളും പാര്‍സലില്‍ ഉള്‍പ്പെടുത്തിയില്ല എന്നാരോപിച്ച് ഹോട്ടലില്‍ എത്തിയ ഇവര്‍ നൗഷാദുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ അടയ്ക്കുന്ന സമയത്ത് ഹോട്ടലില്‍ വീണ്ടുമെത്തി അസഭ്യം വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസില്‍ വിവരമറിയിക്കാൻ ശ്രമിച്ചപ്പോള്‍ നൗഷാദിന്റെ മൊബൈല്‍ ഇവര്‍ പിടിച്ചു വാങ്ങുകയും വീണ്ടും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ കയ്യില്‍ കരുതിയിരുന്ന ഒന്നര അടി നീളമുള്ള ഇരുതല മൂര്‍ച്ചയുള്ള വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. പരിക്കേറ്റ നൗഷാദ് ചികിത്സയിലാണ്. ഒളിവിലായിരുന്ന പ്രതികളില്‍ 4 പേരെയാണ് ഇപ്പോള്‍ പിടികൂടിയിട്ടുള്ളത്. 2 പേര്‍ ഇപ്പോഴും ഒളിവിലാണ്.