play-sharp-fill
സസ്‌പെൻഷൻ നേരിടേണ്ടിവരും ;ഫുട്‌ബോള്‍ ഫെഡറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബ്രസീലിന് മുന്നറിയിപ്പുമായി ഫിഫ രംഗത്ത്.

സസ്‌പെൻഷൻ നേരിടേണ്ടിവരും ;ഫുട്‌ബോള്‍ ഫെഡറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബ്രസീലിന് മുന്നറിയിപ്പുമായി ഫിഫ രംഗത്ത്.

 

സൂറിച്ച്‌ : ജനുവരിയില്‍ നടക്കുന്ന ഫുട്‌ബോള്‍ ഫെഡറേഷൻ തിരഞ്ഞെടുപ്പില്‍ സോക്കര്‍ ബോഡിയുടെ ഇടപെടല്‍ ഉണ്ടാകരുതെന്ന് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷൻ വ്യക്തമാക്കി.ഇത് ലംഘിച്ചാല്‍ ബ്രസീല്‍ ദേശീയ ടീമിനും ക്ലബുകള്‍ക്കും അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാൻ കഴിയില്ലെന്നും ഫിഫ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

 

 

 

തെരഞ്ഞെടുപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രസീല്‍ ഫുട്ബോള്‍ പ്രസിഡന്റിനെ നേരത്തെ പുറത്താക്കിയിരുന്നു. റിയോ ഡി ജനീറോ കോടതിയാണ് നടപടി സ്വീകരിച്ചത്. ഒരു മാസത്തിനകം പുതിയ ഭരണസമിതിയെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താൻ കോടതി ഉത്തരവിട്ടു. ഇതിനായി താത്കാലിക സമിതിയെയും നിയോഗിക്കുകയും ചെയ്തു. ഫിഫ അംഗമായ രാജ്യങ്ങളുടെ ഫുട്‌ബോള്‍ ബോഡിയില്‍ സര്‍ക്കാരിന്റെയോ മറ്റ് അധികാര കേന്ദ്രങ്ങളുടെയോ ഇടപെടല്‍ പാടില്ലെന്നാണ് നിയമം.

 

 

 

 

ഏറ്റവും കൂടുതല്‍ ലോക കിരീടം നേടിയ ടീമാണ് ബ്രസീല്‍. 1958,62.70,1994,2002ലാണ് രാജ്യം കപ്പുയര്‍ത്തിയത്. നിലവില്‍ ലോക റാങ്കിങില്‍ അഞ്ചാംസ്ഥാനത്താണ്. അര്‍ജന്റീന ഒന്നാമതും ഫ്രാൻസ് രണ്ടാമതും ഇംഗ്ലണ്ട് മൂന്നാമതും നില്‍ക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group