video
play-sharp-fill
പാഞ്ചാലിമേട് സഞ്ചാരികളുടെ പറുദീസ ; സമുദ നിരപ്പിൽ നിന്ന് 2500 അടിയിലധികം ഉയരത്തിൽ നിൽക്കുന്ന പാഞ്ചാലിമേട് കാഴ്ചയുടെ വിസ്മയം തീർക്കുന്ന  പ്രകൃതി ഭംഗി ആസ്വദിക്കാൻ എത്തുന്നത്  ആയിരക്കണക്കിന് സഞ്ചാരികൾ

പാഞ്ചാലിമേട് സഞ്ചാരികളുടെ പറുദീസ ; സമുദ നിരപ്പിൽ നിന്ന് 2500 അടിയിലധികം ഉയരത്തിൽ നിൽക്കുന്ന പാഞ്ചാലിമേട് കാഴ്ചയുടെ വിസ്മയം തീർക്കുന്ന പ്രകൃതി ഭംഗി ആസ്വദിക്കാൻ എത്തുന്നത് ആയിരക്കണക്കിന് സഞ്ചാരികൾ

രൂപേഷ് മുണ്ടക്കയം

കുട്ടിക്കാനം: തണുത്ത കാറ്റിലും കോടമഞ്ഞിലും സുന്ദരിയായി നിൽകുന്ന പാഞ്ചാലിമേട് വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ഇപ്പോഴിതാ സഞ്ചാരികളെ ആകർഷിക്കാൻ കോടമഞ്ഞിൽ മുങ്ങിക്കുളിച്ച് സുന്ദരിയായി നിൽക്കുകയാണ് പാഞ്ചാലിമേട്ടിലെ മലനിരകൾ.

വിനോദ സഞ്ചാര വകുപ്പ് അനുവദിച്ച നാല് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പാഞ്ചാലിമേട്ടിൽ പൂർത്തിയതോടെ റോഡുകളും, ഇരിപ്പിടങ്ങളും, ഭംഗിയുള്ള പുൽത്തകിടികളും, നടപ്പാതയും, മികച്ച നിലവാരത്തിലുള്ള ടോയ്ലറ്റ് സൗകര്യങ്ങളും ഉണ്ടായി .

കൽത്തൂണുകളിൽ തീർത്ത നിരവധി മണ്ഡപങ്ങൾ കാഴ്ചയുടെ വിസ്മയം തീർക്കുന്നു. ഒരു വശത്ത് പച്ചപുതച്ചു കിടക്കുന്ന ഇടുക്കിയും മറുവശത്ത് കോട്ടയം, ആലപ്പുഴ ജില്ലകളുടെ വിദൂരക്കാഴ്ചകളും ആസ്വദിക്കാം.

സമുദ്രനിരപ്പിൽ നിന്നും 2500 അടിയിലേറെ ഉയരത്തിൽ ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിന് സമീപമാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്.

കോട്ടയം കുമളി ദേശീയ പാതയിലെ മുറിഞ്ഞപുഴയിൽ നിന്നും നാലര കിലോമീറ്റർ സഞ്ചരിച്ചാൽ പാഞ്ചാലിമേട്ടിൽ എത്താം.

കോട്ടയം ഭാഗത്തു നിന്നും വരുന്നവർക്ക് മുണ്ടക്കയം കഴിഞ്ഞ് മുപ്പത്തിയഞ്ചാം മൈലിൽ നിന്ന് തിരിഞ്ഞ് മെഡിക്കൽ ട്രസ്റ്റ്, പാലൂർക്കാവ്, തെക്കേമല വഴിയും ഇവിടെ എത്തിച്ചേരാം.

പാഞ്ചാലിമേട്ടിൽ പഞ്ചപാണ്ഡവർ വനവാസ കാലത്ത് പഞ്ചാലിയോടൊപ്പം താമസിച്ചിരുന്നതായാണ് ഐതീഹ്യം. കോട മഞ്ഞിലും വീശിയടിക്കുന്ന തണുത്ത കാറ്റിലും സുന്ദരിയായി നിൽക്കുന്ന പാഞ്ചാലിമേടിന്റെ സൗന്ദര്യം ആസ്വദിക്കുവാനും സമയം ചെലവഴിക്കുവാനുമായി ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ ദിവസവും ഇവിടെ എത്തുന്നത്.

പാഞ്ചാലിമേടിന്റെ ഒരു കുന്നിൽ ശ്രീഭുവനേശ്വരി ക്ഷേത്രവും മറുകുന്നിൽ കുരിശുമലയും സ്ഥിതി ചെയ്യുന്നു.

പച്ചപ്പ് നിറഞ്ഞ മൊട്ടക്കുന്നുകളും അഗാധമായ മലനിരകളുടെ വിദൂര കാഴ്ചയും തണുത്ത കാറ്റും, കോടമഞ്ഞും, നിറഞ്ഞ കാഴ്കളുമാണ് മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ നിന്നും പാഞ്ചാലിമേടിനെ വ്യത്യസ്തമാക്കുന്നത്.

തെളിഞ്ഞ അന്തരീക്ഷത്തിൽ ആലപ്പുഴ ബീച്ചിന്റെയും ലൈറ്റ് ഹൗസിന്റെയും വിദൂര കാഴ്ച്ചയും ഇവിടെ നിന്നും ദൃശ്യമാകുമെന്നതും ശ്രദ്ധേയമാണ്.

കൂടാതെ ശബരിമല മകരവിളക്ക് ദർശിക്കാനും ആയിരങ്ങളാണ് ഇവിടെ എത്തുന്നത്