പനച്ചിക്കാട് പാത്താമുട്ടത്ത് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം വീണ്ടും: രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന 1420 കോഴിക്കുഞ്ഞുങ്ങൾ ചത്തു; മുട്ടക്കോഴിക്കുഞ്ഞുങ്ങളെ കൊന്നു തിന്നത് കൂടിനുള്ളിൽ കയറിയ ജീവി

പനച്ചിക്കാട് പാത്താമുട്ടത്ത് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം വീണ്ടും: രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന 1420 കോഴിക്കുഞ്ഞുങ്ങൾ ചത്തു; മുട്ടക്കോഴിക്കുഞ്ഞുങ്ങളെ കൊന്നു തിന്നത് കൂടിനുള്ളിൽ കയറിയ ജീവി

തേർഡ് ഐ ബ്യൂറോ

കോട്ടയം: പനച്ചിക്കാട് പാത്താമുട്ടത്ത് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. വീട്ടുമുറ്റത്തെ കൂട്ടിൽ സൂക്ഷിച്ചിരുന്ന 1420 മുട്ടക്കോഴിക്കുഞ്ഞുങ്ങളെ അജ്ഞാത ജീവി ആക്രമിച്ചു കൊന്നു. കോഴികളെ തിന്നുകയും, കൊല്ലുകയും ചെയ്ത ശേഷം ഇവ സ്ഥലത്തു നിന്നും രക്ഷപെടുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിൽ പാത്താമുട്ടം കുഴിയാത്ത് മാത്യു കെ.ഐപ്പിന്റെ വീട്ടുമുറ്റത്തെ കോഴിക്കൂട്ടിലാണ് അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായത്. കോഴികളെ വീടിനു മുന്നിലെ കൂട്ടിലാണ് ഇട്ടിരുന്നത്. രാത്രിയിൽ കോഴിക്കൂട്ടിൽ നിന്നും അസ്വാഭാവികമായ ശബ്ദം കേട്ടിരുന്നു. എന്നാൽ, ഇത് വീട്ടുകാർ ശ്രദ്ധിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ എഴുന്നേറ്റു നോക്കിയപ്പോഴാണ് കോഴിക്കൂടിനുള്ളിൽ കുഞ്ഞുങ്ങളും കോഴികളും ചത്തുകിടക്കുന്നത് കണ്ടെത്തിയത്. തുടർന്നു, പ്രദേശത്തെ പഞ്ചായത്ത് അംഗങ്ങളെയും മൃഗാശുപത്രി അധികൃതരെയും വിളിച്ചു വരുത്തി. ഇവർ നടത്തിയ പരിശോധനയിലാണ് അജ്ഞാത ജീവിയുടെ ആക്രമണത്തിലാണ് കോഴികൾ ചത്തതെന്നു കണ്ടെത്തിയത്. തുടർന്നു, പ്രദേശത്തു പരിശോധന നടത്തിയ അധികൃതർ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

പനച്ചിക്കാട് വെറ്റിനറി സർജൻ ഡോ.സരിത മാനസിയുടെ നേതൃത്വത്തിൽ കോഴികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി. സംഭവത്തിൽ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫിസിലും എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസിലും ഉടമ മാത്യു കെ.ഐപ്പ് പരാതി നൽകിയിട്ടുണ്ട്. സംഭവം അറിഞ്ഞു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കോൺഗ്രസ് നേതാക്കളായ ബാബുക്കുട്ടി ഈപ്പൻ, എബിസൺ കെ.എബ്രഹാം, ജെസി ചാക്കോ, സുപ്രിയ സന്തോഷ് എന്നിവർ സ്ഥലത്ത് സന്ദർശം നടത്തി.

രണ്ടു വർഷം മുൻപ് കുഴിമറ്റം മയിലാടുംപാറയിൽ പ്രദേശ വാസിയുടെ 12 ആടുകൾ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.