ഭക്ഷ്യവിഷബാധ : കാരുണ്യ ഭവനത്തിലെ അന്തേവാസി മരിച്ചു ; 20 ഓളം പേർ ആശുപത്രിയിൽ

ഭക്ഷ്യവിഷബാധ : കാരുണ്യ ഭവനത്തിലെ അന്തേവാസി മരിച്ചു ; 20 ഓളം പേർ ആശുപത്രിയിൽ

 

സ്വന്തം ലേഖിക

കണ്ണൂർ: ഒടുവള്ളിതട്ട് ചുണ്ടക്കുന്നിൽ കാരുണ്യ ഭവനത്തിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു.കാരുണ്യഭവനത്തിലെ അന്തേവാസിയായ ആന്ധ്രപ്രദേശ് സ്വദേശി ഗുണ്ടുറാവു (52) ആണ് മരിച്ചത്. 20 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറത്ത് നിന്നെത്തിച്ച നെയ്ച്ചോറും ചിക്കൻ കറിയും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 2 പേരുടെ നില ഗുരുതരമാണ്.

നടുവിൽ ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിൽ നിന്നാണ് ആശ്രമത്തിലേക്ക് ഭക്ഷണമെത്തിച്ചത്. സ്വകാര്യ കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നുള്ള നെയ്ചോറും ചിക്കൻ കറിയും കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം രാത്രിയിലും അതേ ഭക്ഷണം കഴിച്ചവരാണ് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. ചില പൂർവ വിദ്യാർത്ഥികളും ആശുപത്രിയിൽ ചികിത്സ തേടി.

23 അന്തേവാസികളാണ് ചുണ്ടകുന്ന് ദിവ്യകാരുണ്യ ആശ്രമത്തിലുള്ളത്. ഇതിൽ ഒരാളൊഴികെ ഭക്ഷണം കഴിച്ചവർക്കെല്ലാം ഭക്ഷ്യ വിഷബാധയേറ്റു. 2 പേർ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.