പൊലീസല്ല, പാതിരിയല്ല, പൊന്നുതമ്പുരാന്‍ ആണെങ്കിലും പറയാനുള്ളത് പറയേണ്ട സമയത്ത് പറയുന്നതിന്റെ പേരാണ് മാധ്യമപ്രവര്‍ത്തനം..! പാമ്പാടി പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞ് വീണ വീട്ടമ്മ ഇപ്പോഴും മെഡിക്കല്‍ കേളേജില്‍ ചികിത്സയില്‍ തന്നെ; രാവിലെ പതിനൊന്നു മണിയോടെ സ്‌റ്റേഷനിലെത്തിയ വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്തത് വൈകിട്ട് അഞ്ച് മണിക്ക് ശേഷം ശേഷം; പൊലീസ് ജീപ്പില്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം പൊടിയും തട്ടിപ്പോയ പൊലീസ് പിന്നീട് നടത്തിയത് ചാരിത്ര്യ പ്രസംഗം; പൊതുജനത്തിനോട് ഒരു മര്യാദയൊക്കെ വേണ്ടേ പാമ്പാടി പൊലീസേ..? വീഡിയോ കാണാം

പൊലീസല്ല, പാതിരിയല്ല, പൊന്നുതമ്പുരാന്‍ ആണെങ്കിലും പറയാനുള്ളത് പറയേണ്ട സമയത്ത് പറയുന്നതിന്റെ പേരാണ് മാധ്യമപ്രവര്‍ത്തനം..! പാമ്പാടി പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞ് വീണ വീട്ടമ്മ ഇപ്പോഴും മെഡിക്കല്‍ കേളേജില്‍ ചികിത്സയില്‍ തന്നെ; രാവിലെ പതിനൊന്നു മണിയോടെ സ്‌റ്റേഷനിലെത്തിയ വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്തത് വൈകിട്ട് അഞ്ച് മണിക്ക് ശേഷം ശേഷം; പൊലീസ് ജീപ്പില്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം പൊടിയും തട്ടിപ്പോയ പൊലീസ് പിന്നീട് നടത്തിയത് ചാരിത്ര്യ പ്രസംഗം; പൊതുജനത്തിനോട് ഒരു മര്യാദയൊക്കെ വേണ്ടേ പാമ്പാടി പൊലീസേ..? വീഡിയോ കാണാം

സ്വന്തം ലേഖകന്‍

കോട്ടയം: പാമ്പാടി പൊലീസ് സ്റ്റേഷനില്‍ വീട്ടമ്മ കുഴഞ്ഞുവീണ സംഭവത്തില്‍ പൊലീസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. പരാതിയുമായെത്തിയ വീട്ടമ്മ പൊലീസ് സ്‌റ്റേഷനില്‍ കാത്തിരിക്കേണ്ടി വന്നത് ആറ് മണിക്കൂറിലധികമാണെന്ന് ഇവരുടെ ഒപ്പമുണ്ടായിരുന്ന ബന്ധു തേര്‍ഡ് ഐ ന്യൂസിനോട് പറഞ്ഞു. പൊലീസ് നടപടികള്‍ വേഗത്തിലായതും അവരുടെ പരാതിയില്‍ കേസെടുത്തതും വീട്ടമ്മ കുഴഞ്ഞ് വീണതിന് ശേഷമാണ്.

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. പാമ്പാടി എസ്എന്‍ പുരം സ്വദേശിയായ വീട്ടമ്മയും അയല്‍വാസിയും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നു. 21 വര്‍ഷം മുന്‍പ് വാങ്ങിയ സ്ഥലത്ത് 13 വര്‍ഷമായി വീട് പണിത് താമസിക്കുന്നവരാണ് വീട്ടമ്മയും കുടുംബവും. ഈ വീടിന്റെ അടുക്കള സ്ഥിതി ചെയ്യുന്നത് അയല്‍വാസിയുടെ വസ്തുവിലാണെന്ന തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കെത്തിയത്. വര്‍ഷങ്ങളായി കെട്ടിട നികുതി ഉള്‍പ്പെടെ അടച്ചു കൊണ്ടിരിക്കുന്ന ഇവരെ അയല്‍വാസി ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നു. അറുപത്തിയഞ്ച് വയസിലധികം പ്രായമുള്ള വയോധികരായ വീട്ടമ്മയേയും ഭര്‍ത്താവിനെയും അയല്‍വാസി സംഘം ചേര്‍ന്നെത്തി കഴിഞ്ഞ ദിവസം ആക്രമിച്ചതോടെയാണ് കളി തീക്കളിയായത്. ചുറ്റിക ഉപയോഗിച്ച് വീട്ടമ്മയുടെ തലയ്ക്ക് അടിയേറ്റതോടെ ഇവരെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും പ്രാഥമിക ചകിത്സ ലഭ്യമാക്കിയ ശേഷം പരാതിയുമായി വീട്ടമ്മയും കുടുംബവും പാമ്പാടി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ പതിനൊന്നു മണിയോടെ പൊലീസ് സ്റ്റേഷനിലെത്തിയ വീട്ടമ്മ അഞ്ച് മണിയോടുകൂടി അവശയായി സ്‌റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വയോധികയായ ഒരു സ്ത്രീയെ ആറ് മണിക്കൂറിലധികം സ്‌റ്റേഷനില്‍ കാത്തുനിര്‍ത്തിയത് പൊലീസിന്റെ അനാസ്ഥ തന്നെയാണ്. നിജസ്ഥിതി അന്വേഷിക്കാതെ പരാതി കേട്ടയുടന്‍ കേസെടുത്തില്ലെങ്കില്‍ പോലും മൊഴിയെടുത്ത ശേഷം ഇവരെ വിട്ടയയ്ക്കാമായിരുന്നു. നാഴികയ്ക്ക് നാല്പത് വട്ടം സ്ത്രീ സൗഹാര്‍ദ്ദത്തെപ്പറ്റി പറയുന്ന പൊലീസ് വയോധികയായ ഒരു സ്ത്രീയോട് സാമാന്യ മര്യാദ പോലും കാണിച്ചില്ല എന്നതാണ് സത്യം. പൊലീസ് സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ ഇവരെ പൊലീസ് ജീപ്പില്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. അത് പൊലീസിന്റെ ഔദാര്യമല്ല, ഉത്തരവാദിത്വമാണ്. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം പൊടിയും തട്ടിപ്പോയ പൊലീസ് പിന്നീട് നടത്തിയത് നന്മമരം ആകാനുള്ള ശ്രമങ്ങളാണ്. വീട്ടമ്മയുടെ ആരോഗ്യസ്ഥിതി മോശയായതോടെ ഇവരെ താലൂക്ക് ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റേണ്ടി വന്നു. ഇവര്‍ ഇപ്പോഴും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തെരുവ് വേശ്യയുടെ ചാരിത്ര്യ പ്രസംഗത്തിന് തുല്യമാണ് പാമ്പാടി പൊലീസ് തന്നെ വീട്ടമ്മയെ ആശുപത്രിയില്‍ എത്തിച്ചു എന്നൊക്കെ പറയുന്നത്. വണ്ടി ഇടിപ്പിച്ച ശേഷം ഇടിച്ചിട്ടവര്‍ തന്നെ പരിക്കേറ്റവനെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന നന്മ പോലും പാമ്പാടി പൊലീസിന് അവകാശപ്പെടാനില്ല. കാഞ്ഞിരപ്പള്ളിയിലെ പൊലീസിന്റെ മാങ്ങാ മോഷണം മാത്രമല്ല തേര്‍ഡ് ഐ ന്യൂസ് പുറത്ത് കൊണ്ടുവന്നിട്ടുള്ളത്. കോട്ടയം നഗരത്തില്‍ പൊലീസ് ഒരുക്കുന്ന സ്ത്രീസുരക്ഷയും സാധാരണ പൊലീസ് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള വിഷയങ്ങളും പല തവണ പൊതുസമൂഹത്തിന് മുന്നില്‍ എത്തിച്ചിട്ടുണ്ട്.

പൊലീസല്ല, പാതിരിയല്ല, പൊന്നുതമ്പുരാന്‍ ആണെങ്കിലും പറയാനുള്ളത് പറയേണ്ട സമയത്ത് പറയുന്നതിന്റെ പേരാണ് മാധ്യമപ്രവര്‍ത്തനം.അത് തേര്‍ഡ് ഐ ന്യൂസ് നിരന്തരം തുടരുക തന്നെ ചെയ്യും. പൊലീസിന്റെ ഓശാരം പറ്റുന്നവര്‍ പാമ്പാടി പൊലീസിന്റെ പ്രവര്‍ത്തിയെ കഴിയുന്നിടത്തോളം വെള്ളപൂശിക്കൊള്‍ക. പക്ഷേ, ഒന്നോര്‍ക്കണം, മനസ്സലിവുണ്ടായിട്ടോ സാമൂഹിക പ്രതിബദ്ധത ഉണ്ടായിട്ടോ അല്ല ഈ നാട്ടില്‍ മാറ്റങ്ങളുണ്ടായിട്ടുള്ളത്. പടവെട്ടിയും പൊരുതിയും പ്രതികരിച്ചും തന്നെയാണ് ഈ സമൂഹം ഇവിടെ വരെയെത്തിയത്…!