play-sharp-fill
‘പുത്തന്‍ പെണ്ണ് കെട്ടിക്കയറുമ്പോള്‍ കരയണം……! ചെക്കന്റേയും പെണ്ണിന്റെയും തലമുട്ടിക്കല്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍  വൈറലാകുന്നു; പല്ലശനയിലെ പ്രാദേശിക ആചാരം പുതിയ ചര്‍ച്ചകളിലേക്ക്

‘പുത്തന്‍ പെണ്ണ് കെട്ടിക്കയറുമ്പോള്‍ കരയണം……! ചെക്കന്റേയും പെണ്ണിന്റെയും തലമുട്ടിക്കല്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു; പല്ലശനയിലെ പ്രാദേശിക ആചാരം പുതിയ ചര്‍ച്ചകളിലേക്ക്

സ്വന്തം ലേഖിക

പാലക്കാട്: പല്ലശ്ശനയില്‍ നടന്ന ഒരു വിവാഹത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്.

ചെക്കന്റേയും പെണ്ണിന്റെയും തല കൂട്ടി മുട്ടിക്കുന്ന വീഡിയോ ആണിത്. വരന്‍റെ വീട്ടിലേക്ക് വലതുകാല്‍ വച്ച്‌ കയറാനെത്തിയ വധുവിനാണ് പ്രാദേശിക ആചാരത്തില്‍ തലയും ഒപ്പം കണ്ണും കലങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല്ലശന സ്വദേശിയായ സച്ചിന്‍റെ വിവാഹ ശേഷം വധുവിന്‍റെ ഗൃഹ പ്രവേശന സമയത്താണ് നാട്ടാചാരം പണിയായത്. അതാണ് തലമുട്ടല്, കൊഴപ്പോല്ല കൊഴപ്പോല്ലെന്ന് ചടങ്ങിന് നേതൃത്വം കൊടുക്കുന്നവര്‍ പശ്ചാത്തലത്തില്‍ പറയുന്നുണ്ടെങ്കിലും ഇടിയുടെ ആഘാതം ഇനിയും മാറിയിട്ടില്ലെനും തലയുടെ വേദനയും നീരും മാറിയിട്ടില്ലെന്നുമാണ് നവവധു സജ്ല വിശദമാക്കുന്നത്. കോഴിക്കോട് മുക്കം സ്വദേശിയാണ് സജ്ല.

ശരീരത്തിന് വേദനയുണ്ടാക്കുന്ന ചടങ്ങുകള്‍ താല്‍പര്യമില്ലെന്ന് സച്ചിന്‍റെ സഹോദരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇടി ഉണ്ടാവില്ലെന്ന പ്രതീക്ഷയിലായിരുന്നു ഉണ്ടായിരുന്നത്.

വീട്ടുകാരെ മിസ് ചെയ്ത്, കിളി പോയി ടെന്‍ഷനായി നില്‍ക്കുമ്പോഴാണ് ഇടി വരുന്നത്. ഇടിക്കൂന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.

എവിടെയാണ് നിക്കുന്നത് പോലും മനസിലാകാത്ത രീതിയിലായിപ്പോയി ഇടി കിട്ടിയ ശേഷമെന്നാണ് സജ്ല പറയുന്നത്. അയല്‍വാസി തന്നെയാണ് ആചാരത്തിന്‍റെ ഭാഗമായുള്ള ഇടി നടപ്പിലാക്കിയത്. ചെറുതായി മുട്ടിക്കുന്നത് പോലെയായിരുന്നില്ല ഇടിയെന്നും സച്ചിനും പറയുന്നു.