play-sharp-fill
പതിനെട്ട് മുതൽ എഴുപത് വയസുവരെ  പ്രായമുള്ള എല്ലാ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്  ഉടമകൾക്കും ഇൻഷുറൻസ്; കോട്ടയം നഗരസഭ ഒന്നാം വാർഡ് ഗാന്ധിനഗർ നോർത്തിന് സമ്പൂർണ ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിച്ചു

പതിനെട്ട് മുതൽ എഴുപത് വയസുവരെ പ്രായമുള്ള എല്ലാ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കും ഇൻഷുറൻസ്; കോട്ടയം നഗരസഭ ഒന്നാം വാർഡ് ഗാന്ധിനഗർ നോർത്തിന് സമ്പൂർണ ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിച്ചു

സ്വന്തം ലേഖിക

ഗാന്ധിനഗർ: നഗരസഭ ഒന്നാം വാർഡ് ഗാന്ധിനഗർ നോർത്തിൽ പതിനെട്ടു മുതൽ എഴുപതു വയസു വരെ പ്രായമുള്ള എല്ലാ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകളെയും വിവിധ ഇൻഷുറൻസ് പദ്ധതികളിൽ അംഗങ്ങളായി ചേർത്ത് സമ്പൂർണ ഇൻഷുറൻസ് പരിരക്ഷാ വാർഡായി പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയിൽ ആദ്യമായി സമ്പൂർണ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയ വാർഡാണ് നഗരസഭ ഒന്നാം വാർഡ് ഗാന്ധിനഗർ നോർത്ത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ ശേശു ബാബു പല്ലേ , റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലീഡ് ഡിസ്ട്രിക്ട് ഓഫീസർ ശ്യാം സുന്ദർ എന്നിവർ ചേർന്ന് പ്രഖ്യാപനം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഒന്നാം വാർഡ് കൗൺസിലർ സാബു മാത്യുവിനെ ജനറൽ മാനേജർ പൊന്നാട അണിയിച്ച് ആദരിച്ചു. നാലു മാസക്കാലം കൊണ്ടാണ് എല്ലാവരിലേക്കും സന്ദേശം എത്തിച്ച്‌ ഈ നേട്ടം കൈവരിക്കാനായതെന്ന് വാർഡ് കൗൺസിലർ സാബു മാത്യു പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഗുരുമന്ദിരം ഓഡിറ്റോറിയത്തിൽ ചേർന്ന സമ്പൂർണ ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപന സമ്മേളനം എസ്. ബി. ഐ ജനറൽ മാനേജർ ശേശു ബാബു പല്ലേ ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ സാബു മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർ. ബി.ഐ , എൽ.ഡി. ഒ ശ്യാം സുന്ദർ മുഖ്യപ്രഭാഷണം നടത്തി. ഡി.ജി. എം. ശിവകുമാർ. ജെ. , ചീഫ് മാനേജർ ജിസ്ന ജോൺസൺ, റീജനൽ മാനേജർ ഡോ. അനിത എസ്., ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ സുരേഷ് വി.കെ., മുടിയൂർക്കര സ്കൂൾ പ്രഥമാധ്യാപിക സിന്ധു .കെ എന്നിവർ പ്രസംഗിച്ചു.