ഏറ്റുമാനൂർ ഉത്സവം; പാലരുവി എക്സ്പ്രസ്സിന് ഏറ്റുമാനൂർ സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു
സ്വന്തം ലേഖിക
ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പാലരുവി എക്സ്പ്രസ്സിന് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.
രാവിലെയും, വൈകിട്ടും ഓരോ മിനിറ്റ് സ്റ്റോപ്പാണ് പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ അനുവദിച്ചിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുനെൽവേലിയിൽ നിന്നും ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16791 പാലരുവി എക്സ്പ്രസ്സ് പുലർച്ചെ 7.25 നും വൈകുന്നേരം പാലക്കാട് നിന്ന് തിരിക്കുന്ന ട്രെയിൻ നമ്പർ 16792 പാലരുവി എക്സ്പ്രസ്സ് രാത്രി 7.58 നുമാണ് ഏറ്റുമാനൂരിൽ എത്തിച്ചേരുന്നത്.
കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ പതിനായിരങ്ങളാണ് ദിവസവും വിവിധയിടങ്ങളിൽ നിന്ന് ഏറ്റുമാനൂരിൽ ദർശനത്തിന് എത്തിച്ചേരുന്നത്. ഇത് പരിഗണിച്ചാണ് ഏറ്റുമാനൂർ സ്റ്റേഷനിൽ സ്റ്റോപ്പ് നൽകുന്നത്.
Third Eye News Live
0