കുറ്റം സമ്മതിച്ചു; ഒന്നരവയസുകാരിയെ ബാത്ത്‌റൂമിലെ ബക്കറ്റില്‍ വെള്ളം നിറച്ച് മുക്കിക്കൊന്നെന്ന് മുത്തശ്ശിയുടെ സുഹൃത്ത്
സ്വന്തം ലേഖിക
കൊച്ചി: കുഞ്ഞിനെ ബാത്ത്‌റൂമിലെ ബക്കറ്റില്‍ വെള്ളം നിറച്ച് മുക്കിക്കൊന്നെന്ന് മുത്തശ്ശിയുടെ സുഹൃത്ത് പൊലീസിനോട്.
അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിൻ്റെയും ഡിക്സിയുടെയും മകള്‍ നോറ മരിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പള്ളുരുത്തി സ്വദേശിയായ ജോണ്‍ ബിനോയ് ഡിക്രൂസിനെയും കുഞ്ഞിന്റെ മുത്തശ്ശിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചി കലൂരിലെ ഹോട്ടല്‍ മുറിയില്‍ വച്ചാണ് കുഞ്ഞിനെ ബാത്ത്‌റൂമിലെ ബക്കറ്റില്‍ വെള്ളം നിറച്ച് മുക്കിക്കൊന്നത്. മുത്തശ്ശി റൂമില്‍ ഇല്ലാത്ത സമയത്താണ് പ്രതി കുഞ്ഞിനെ കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കുഞ്ഞ് ഛര്‍ദിച്ച് അവശനിലയിലായെന്നും അനക്കമില്ലെന്നും പറഞ്ഞ് മുത്തശ്ശി ഹോട്ടലിന്റെ റിസപ്ഷനിലെത്തിയത്. തുടര്‍ന്ന് ഇവര്‍ കുഞ്ഞിനെ കൊച്ചിയിലെ ഒരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
സംശയം തോന്നിയ ഡോക്ടര്‍മാര്‍ പൊലീസിനെ വിവരം അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് വ്യക്തമായതോടെ പൊലീസ് യുവാവിനേയും മുത്തശ്ശിയേയും കൊച്ചി നോര്‍ത്ത് സ്റ്റേഷനിലെത്തിച്ച് വീണ്ടും ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.