play-sharp-fill
ബസിടിച്ച് മരിച്ച സുഹൃത്തിന്റെ മൃതദേഹം കാണാൻ  മോര്‍ച്ചറിയിൽ അതിക്രമിച്ചു കയറി, യുവാക്കൾ അറസ്റ്റിൽ

ബസിടിച്ച് മരിച്ച സുഹൃത്തിന്റെ മൃതദേഹം കാണാൻ മോര്‍ച്ചറിയിൽ അതിക്രമിച്ചു കയറി, യുവാക്കൾ അറസ്റ്റിൽ

പാലക്കാട്: അപകടത്തിൽ മരിച്ച സുഹൃത്തിന്റെ മ്യതദേഹം കാണാൻ യുവാക്കൾ മോർച്ചറിയിൽ അതിക്രമിച്ചു കയറി. കൽമണ്ഡപം സ്വദേശി അജിത്, കരിങ്കരപ്പുള്ളി സ്വദേശി ശ്രീജിത് എന്നിവരാണ് ഇന്നലെ രാത്രി ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ അതിക്രമിച്ചു കയറിയത്.

  1. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. ഇവരുടെ സുഹൃത്ത് വലിയപാടം സ്വദേശി രാജേന്ദ്, ബൈക്ക് ഉന്തികൊണ്ടു പോകുന്നതിനിടെ ബസിടിച്ചു മരിച്ചിരുന്നു. രാത്രിയിൽ മോർച്ചറിയിൽ മൃതദേഹം കാണിക്കാറില്ല. മൃതദേഹം കാണണമെന്ന് തർക്കിച്ചാണ് യുവാക്കൾ മോർച്ചറിയുടെ ചില്ലു വാതിൽ തകർത്ത് അകത്ത് കയറിയത്.

ആശുപത്രി അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തു. രണ്ടു പേരെയും പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.