കെഎസ്‌ഇബി ഓവര്‍സീയറെ ഓഫീസില്‍ കയറി മര്‍ദ്ദിച്ച സംഭവം ; യുവാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്
പത്തനംതിട്ട : കെഎസ്‌ഇബി ഓവര്‍സീയറെ ഓഫീസില്‍ കയറി മര്‍ദിച്ച് യുവാക്കള്‍. കാറ്റും മഴയും മൂലം തടസപ്പെട്ട വൈദ്യുതി ബന്ധം രണ്ട് ദിവസം ആയിട്ടും പുനസ്ഥാപിക്കാത്തതിന്റെ പേരില്‍ ആയിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ പോലീസ് കേസെടുത്തു.
എഴുമറ്റൂര്‍ സ്വദേശികളായ നാല് പേര്‍ക്ക് എതിരെ പെരുമ്പട്ടി പോലീസ് കേസെടുത്തിട്ടുള്ളത്. പത്തനംതിട്ട വായ്പൂര്‍ സെക്ഷന്‍ ഓഫീസിലെ ഓവര്‍സീയര്‍ വിന്‍സന്റ് രാജിനെയാണ് ഓഫീസിലെത്തിയ ഒരു സംഘം മര്‍ദിച്ചത്.
ഇയാൾക്കും സഹ ഉദ്യോഗസ്ഥര്‍ക്കും നേരെ സംഘം അസഭ്യവര്‍ഷവും നടത്തി. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതും ആക്രമണത്തിന് കാരണമായി എന്നാണ് റിപ്പോര്‍ട്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0