ആർഎസ്എസ്  പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്; പ്രധാന പ്രതി കോട്ടയത്ത്; തേർഡ് ഐ  എക്സ്ക്ലൂസീവ്

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്; പ്രധാന പ്രതി കോട്ടയത്ത്; തേർഡ് ഐ എക്സ്ക്ലൂസീവ്

സ്വന്തം ലേഖകൻ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ തേർഡ് ഐ ന്യൂസിന് ലഭിച്ചു. കേസിലെ പ്രധാന പ്രതി കോട്ടയത്ത് എത്തിയതായി സൂചന ലഭിച്ചതോടെ പാലക്കാട് പൊലീസ് കോട്ടയം ജില്ലയിൽ പ്രതിയ്ക്കായി വലവിരിച്ചു

സഞ്ജിത്ത് വധത്തിൽ മുഖ്യപ്രതിയായ ആലത്തൂർ സ്വദേശി നൗഫൽ കോട്ടയം ഈരാറ്റുപേട്ട ഭാഗത്ത് ഉള്ളതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ ഇവിടെയെത്തി പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.

ഈരാറ്റുപേട്ട ഭാഗത്ത് പ്രതിക്ക് സംരക്ഷണം നല്കുന്നവരെക്കൂറിച്ചും, ഒളിവിൽ കഴിയാൻ സഹായം ചെയ്തവരെക്കുറിച്ചും അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസുമായി ബന്ധപ്പെട്ട് കൂടുതൽ എസ്. ഡി. പി. ഐ – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ചോദ്യം ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നും അന്വേഷണ സംഘം പറയുന്നു. നേരത്തേ കോട്ടയം മുണ്ടക്കയത്ത് നിന്നും മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

നവംബർ 15 ന് രാവിലെ ഒൻപതോടെയായിരുന്നു കൊലപാതകം നടന്നത്. ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണു സഞ്ജിത്ത് ആക്രമിക്കപ്പെട്ടത്. ഭാര്യയുടെ വീട്ടിൽനിന്നു മടങ്ങുകയായിരുന്നു ഇരുവരും.

കാറിലെത്തിയ സംഘം സഞ്ജിത്തിനെ ബൈക്കിൽനിന്നു ബലം പ്രയോഗിച്ച് റോഡിലേക്കു വലിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.